ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്ത കന്യാസ്ത്രീകളോട് മഠം മാറാന്‍ അന്ത്യശാസനം
ബിഷപ്പിനെതിരായ പീഡനപരാതിയില്‍ നടപടിയെടുക്കാത്തതില്‍ പ്രത്യക്ഷ സമരത്തില്‍ പങ്കെടുത്ത കന്യാസ്ത്രീകളെയാണ് മിഷണറീസ് ഓഫ് ജീസസ് സുപ്പീരിയര്‍ ജനറല്‍ സ്ഥലം മാറ്റിയത്.

ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്ത കന്യാസ്ത്രീകളോട് മഠം മാറാന്‍ അന്ത്യശാസനം. മിഷണറീസ് ഓഫ് ജീസസ് മദര്‍ ജനറലാണ് സിറ്റര്‍ അനുപമ അടക്കം നാല് പേര്‍ക്ക് നോട്ടീസ് നല്‍കിയത്. എന്നാല്‍ സ്ഥലം മാറ്റുന്നത് മാനസിക സമ്മര്‍ദ്ദത്തിലാക്കി കേസ് അട്ടിമറിക്കാനാണെന്ന് കന്യാസ്ത്രീകള്‍ ആരോപിച്ചു.
പരാതിക്കാരിയായ കന്യാസ്ത്രീയെ പിന്തുണച്ച് കുറവിലങ്ങാട്ടെ മഠത്തില്‍ നില്ക്കുന്ന സിറ്റര്‍ അനുപമ, ജോസഫിന്, ആന്‍സിറ്റ ആല്‍ഫി എന്നീ കന്യാസ്ത്രീകളെയാണ് സ്ഥലംമാറി പോകണമെന്ന് ആവശ്യപ്പെട്ട് അന്ത്യശാസനം നല്‍കിയിരിക്കുന്നത്. സിറ്റര്‍ അനുപമയെ ജലന്ധറിലേക്കും ആല്‍ഫിയായെ ബീഹാറിലേക്കും ജോഫിനെ ഝാര്‍ഖണ്ഡിലേക്കും ആന്‍സിറ്റയെ കണ്ണൂരിലേക്കുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയത്.
എന്നാല്‍ കേസിന്റെ പശ്ചാത്തലത്തില്‍ ഇവര്‍ കന്യാസ്ത്രീക്ക് പിന്തുണ നല്കി കുറവിലങ്ങട് മഠത്തില്‍ തുടരുകയായിരുന്നു. പലതവണ മഠത്തില്‍ നിന്ന് മാറാന്‍ നിര്‍ദ്ദേശിച്ചിട്ടും അത് ഇവര്‍ അനുസരിക്കാതെ വന്നതോടെയാണ് അന്ത്യശാസനം ഇറക്കിയത്. എന്നാല്‍ ഇത് തങ്ങളെ സമ്മര്‍ദ്ദത്തിലാക്കി കേസ് അട്ടമറിക്കാനാണെന്നാണ് കന്യാസ്ത്രീമാര്‍ പ്രതികരിച്ചു. കുറവിലങ്ങാട്ടെ മഠത്തില്‍ തുടരാന്‍ തന്നെയാണ് ഇവരുടെ തീരുമാനം.
നേരത്തെ ഇവര്‍ കുറവിലങ്ങാട് മഠത്തിലെ അന്തേവാസികളല്ലെന്നും നിയമം ലംഘിച്ചാണ് താമസമെന്നും മിഷണറീസ് ഓഫ് ജീസസ് വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെ ഇവര്‍ക്ക് സുരക്ഷ ഒരുക്കാനാകില്ലെന്ന് പൊലീസിനെയും അറിയിച്ചിരുന്നു.