LiveTV

Live

Kerala

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു  

നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് ബൈപ്പാസ് നിര്‍മ്മാണ പൂര്‍ത്തിയാക്കിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു  

നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് ബൈപ്പാസ് നിര്‍മ്മാണ പൂര്‍ത്തിയാക്കിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മലയാളത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. 'കേരളത്തിലെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ.. ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു.. ബഹുമാനിക്കുന്നു... ദൈവത്തിന്റെ സ്വന്തം നാട് സന്ദര്‍ശിക്കാന്‍ കഴിഞ്ഞതിലൂടെ താന്‍ അനുഗ്രഹീതനായി' - അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ മുഖ്യമന്ത്രി സംസാരിക്കുമ്പോ കൂക്കി വിളിച്ചും ശരണം വിളിച്ചും ആളുകള്‍ പ്രതിഷേധിച്ചു. പ്രതിഷേധിച്ചവരെ പ്രസംഗത്തിനിടെ ശാസിക്കാനും മുഖ്യമന്ത്രി മറന്നില്ല.

തിരുവനന്തപുരം എയർഫോഴ്‌സ് ടെക്നിക്കൽ ഏരിയയിൽ ആണ് മോദി വിമാനമിറങ്ങിയത്. ഗവർണ്ണറും, മുഖ്യമന്ത്രിയും, കേന്ദ്ര മന്ത്രി അൽഫോൺസ്‌ കണ്ണന്താനവും ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഇവിടെ നിന്നും ഹെലികോപ്ടര്‍ മാര്‍ഗമാണ് മോദി കൊല്ലത്തെത്തിയത്. കൊല്ലം ആശ്രാമം മൈതാനത്തായിരുന്നു ഉദ്ഘാടന ചടങ്ങ്.