LiveTV

Live

Kerala

ആലപ്പാട്ടെ കരിമണൽ ഖനനം: സര്‍ക്കാരിന് കോടതിയുടെ നോട്ടീസ്

നിയമസഭാ സമിതി ചെയര്‍മാനും ഐ.ആര്‍.ഇക്കും ഹൈക്കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്

ആലപ്പാട്ടെ കരിമണൽ ഖനനം: സര്‍ക്കാരിന് കോടതിയുടെ നോട്ടീസ്

ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരായ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചു. നിയമസഭാ സമിതി ചെയര്‍മാനും ഐ.ആര്‍.ഇക്കും ഹൈക്കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച വിശദീകരണം നല്‍കാനാണ് കോടതി നിര്‍ദേശം. ആലപ്പാട് സ്വദേശി കെ.എം ഹുസൈന്റെ ഹരജിയിലാണ് നോട്ടീസ്.

കരിമണൽ ഖനനത്തെ തുടർന്ന് ആലപ്പാട് പഞ്ചായത്ത് കടലെടുത്തു പോകുന്ന സ്ഥിതിയാണെന്നും സുരക്ഷാ നടപടികളടക്കം സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ആലപ്പാട് സ്വദേശി കെ.എം ഹുസൈനാണ് ഹരജി നൽകിയിരിക്കുന്നത്. 89.5 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ടായിരുന്ന ആലപ്പാട് പഞ്ചായത്തിന്‍റെ വിസ്തൃതി ഭയാനകമാം വിധം കുറഞ്ഞതായി ഹരജിയിൽ പറയുന്നു.

ഖനനം സംബന്ധിച്ച് പഠിച്ച കമ്മിഷൻ റിപ്പോർട്ടിൻമേൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാനും റിപ്പോർട്ടിലെ നിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കാനും സർക്കാറിനോട് കോടതി ഉത്തരവിടണമെന്ന് ഹരജിയിൽ പറയുന്നു. ഖനനം നിർത്തിവെക്കാൻ ഐ.ആർ.ഇയോട് നിർദേശിക്കുന്നത് ഉള്‍പ്പടെയുള്ള ആവശ്യങ്ങളും ഹരജിയിൽ ഉന്നയിച്ചിട്ടുണ്ട്.