ഇങ്ങോട്ട് ആരെങ്കിലും ആക്രമിക്കാൻ വന്നാൽ കണക്ക് തീർത്ത് കൊടുക്കണമെന്ന് പ്രവര്‍ത്തകരോട് കോടിയേരി
അപ്പോള്‍ മറ്റൊന്നും ആലോചിക്കരുതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി. കണ്ണിൽ കുത്താൻ വരുന്ന ഈച്ചയെ ആട്ടിയോടിക്കുന്നതുപോലെ പ്രതികരിക്കണമെന്നും കോടിയേരി.

തിരിച്ചടിക്കണമെന്ന് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് കൊടിയേരി ബാലകൃഷ്ണന്. ഇങ്ങോട്ട് ആരെങ്കിലും ആക്രമിക്കാൻ വന്നാൽ കണക്ക് തീർത്ത് കൊടുക്കണമെന്നാണ് കോടിയേരിയുടെ ആഹ്വാനം. അപ്പോള്‍ മറ്റൊന്നും ആലോചിക്കരുതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി. കണ്ണിൽ കുത്താൻ വരുന്ന ഈച്ചയെ ആട്ടിയോടിക്കുന്നതുപോലെ പ്രതികരിക്കണമെന്നും കോടിയേരി.
എതിരാളികളുടെ ഓഫിസ് സി.പി.എം പ്രവർത്തകർ ആക്രമിക്കരുതെന്നും കൊടിയേരി ബാലകൃഷ്ണന് പറഞ്ഞു. മലപ്പുറത്ത് സി.പി.എം പൊതുയോഗത്തിലാണ് കൊടിയേരിയുടെ പ്രതികരണം.