LiveTV

Live

Kerala

സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി മകരജ്യോതി ദര്‍ശനം

തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന സമയത്തായിരുന്നു ജ്യോതി ദര്‍ശനം. 

സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി മകരജ്യോതി ദര്‍ശനം

സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി മകരജ്യോതി ദര്‍ശനം. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന സമയത്തായിരുന്നു ജ്യോതി ദര്‍ശനം. തുടര്‍ന്ന് 7.52നായിരുന്നു മകരസംക്രമ പൂജ. ദിവസങ്ങള്‍ നീണ്ട ഭക്തരുടെ കാത്തിരിപ്പാണ് ഇതോടെ അവസാനിച്ചത്. മകരസംക്രമ പൂജയോടെ ഒരു തീര്‍ത്ഥാടന കാലം കൂടി സമാപിച്ചു.

പന്തളത്ത് നിന്നു ഘോഷയാത്രയായി എത്തിയ തിരുവാഭരണം പതിനെട്ടാം പടി കയറിപ്പോള്‍ മുതല്‍ ആയിരക്കണക്കിന് ഭക്തരുടെ കണ്ണുകളെല്ലാം പൊന്നമ്പല മേട്ടിലേയ്ക്ക്. കണ്ഠങ്ങളിലെല്ലാം ശരണ മന്ത്രങ്ങള്‍. ഒടുവില്‍ തെളിഞ്ഞു. മാനത്ത് മകരനക്ഷത്രവും പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും.

തുടര്‍ന്നായിരുന്നു മകരസംക്രമപൂജ. 7.52ന്. തന്ത്രി കണ്ഠരര് രാജീവരുടെയും മേല്‍ശാന്തി വി.എന്‍ വാസുദേവന്‍ നമ്പൂതിരിയുടെയും നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. സംക്രമപൂജ കൂടി കഴിഞ്ഞതോടെ രണ്ട് മാസം നീണ്ട മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടന കാലവും സമാപിച്ചു.

അതീവ സുരക്ഷയിലായിരുന്നു സന്നിധാനം. പൊലീസും മറ്റ് സേനാവിഭാഗങ്ങളും ചേര്‍ന്ന് രണ്ട് മണിക്കൂര്‍ സമയം കൊണ്ട് തീര്‍ത്ഥാടകരെ സന്നിധാനത്തു നിന്നും സുരക്ഷിതമായി ഇറക്കി. എന്നാല്, മറ്റ് സീസണുകളെ അപേക്ഷിച്ച് തീര്‍ത്ഥാടകര്‍ കുറവായിരുന്നു. നാല് ലക്ഷത്തോളം ആളുകളെ പ്രതീക്ഷിച്ച സ്ഥാനത്ത് എത്തിയത് ഒന്നര ലക്ഷത്തോളം ആളുകള്‍ മാത്രം.