LiveTV

Live

Kerala

കോടനാട് കൊലപാതകം രാഷ്ട്രീയ ആയുധമാക്കാന്‍ ഡി.എം.കെ

കോടനാട് എസ്‌റ്റേറ്റിലെ മോഷണം പണത്തിന് വേണ്ടിയായിരുന്നില്ലെന്നും ചില സുപ്രധാന രേഖകള്‍ക്ക് വേണ്ടിയായിരുന്നു എന്നുമാണ് വെളിപ്പെടുത്തല്‍.

കോടനാട് കൊലപാതകം രാഷ്ട്രീയ ആയുധമാക്കാന്‍ ഡി.എം.കെ

കോടനാട് കൊലപാതകം രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങി ഡി.എം.കെ. മുഖ്യമന്ത്രി പളനിസാമിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഗവര്‍ണറുമായി കൂടിക്കാഴ്ചക്ക് അനുവാദം തേടി. പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തില്‍ കോടനാട് കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ട്രാഫിക് രാമസ്വാമി സുപ്രീംകോടതിയില്‍ ഹരജി നല്‍കി.

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുളള കോടനാട് എസ്‌റ്റേറ്റിലെ മോഷണത്തിനും തുടര്‍ന്നുണ്ടായ കൊലപാതകങ്ങള്‍ക്കും പിന്നില്‍ മുഖ്യമന്ത്രി പളനിസ്വാമിയാണെന്ന് മോഷണം നടത്തിയ കെ.വി സയനും മനോജും വെളിപ്പെടുത്തിയിരുന്നു. ഇന്ത്യാ എഹെഡ് എഡിറ്റര്‍ മാത്യു സാമുവലാണ് ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. കോടനാട് എസ്‌റ്റേറ്റിലെ മോഷണം പണത്തിന് വേണ്ടിയായിരുന്നില്ലെന്നും ചില സുപ്രധാന രേഖകള്‍ക്ക് വേണ്ടിയായിരുന്നു എന്നുമാണ് വെളിപ്പെടുത്തല്‍.

കോടനാട് കൊലപാതകം രാഷ്ട്രീയ ആയുധമാക്കാന്‍ ഡി.എം.കെ

മോഷണവും തുടര്‍ന്നുള്ള കൊലപാതകങ്ങളും പളനിസ്വാമിയുടെ അറിവോടെ ആയിരുന്നു എന്നും ആരോപിച്ചിരുന്നു. വിവാദ വെളിപ്പെടുത്തല്‍ പുറത്തുവന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പളിനിസാമി രാജിവെക്കണമെന്നും ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ പ്രത്യേക അന്വേഷണം വേണമെന്നും എം.കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെടാന്‍ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനോട് ഡി.എം.കെ കൂടിക്കാഴ്ചക്ക് അനുമതി തേടി.

കോടനാട് കൊലപാതകം രാഷ്ട്രീയ ആയുധമാക്കാന്‍ ഡി.എം.കെ

സയന്റെയും മനോജിന്റെയും വെളിപ്പെടുത്തലിന് പിന്നാലെ ഇരുവരെയും തമിഴ്‌നാട് പോലീസ് ഡല്‍ഹിയിലെത്തി അറസ്റ്റ് ചെയ്തു. 2017 ഏപ്രില്‍ മാസം 23ന് കോടനാട് എസ്‌റ്റേറ്റിലെത്തിയ സംഘം സെക്യൂരിറ്റിയെ കെട്ടിയിട്ട് മോഷണം നടത്തുകയായിരുന്നു. ഇതിന് പിന്നാലെ പ്രധാന പ്രതിയടക്കം നിരവധി പേര്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു.