LiveTV

Live

Kerala

ആലപ്പാട് സമരം; ജയരാജന്റെ പ്രസ്താവന പ്രതിഷേധാര്‍ഹം,മാപ്പ് പറയണമെന്ന് ചെന്നിത്തല

സമരം ചെയ്യുന്നത് നാട്ടുകാരാണ് . സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് മലപ്പുറത്ത് നിന്നുള്ളവര്‍ എത്തിയത്. 

 ആലപ്പാട് സമരം; ജയരാജന്റെ പ്രസ്താവന പ്രതിഷേധാര്‍ഹം,മാപ്പ് പറയണമെന്ന് ചെന്നിത്തല

ആലപ്പാട് സമരം ചെയ്യുന്നത് മലപ്പുറത്തുകാരാണെന്ന മന്ത്രി ഇ.പി ജയരാജന്റെ പ്രസ്താവന പ്രതിഷേധാര്‍ഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരം ചെയ്യുന്നത് നാട്ടുകാരാണ്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് മലപ്പുറത്ത് നിന്നുള്ളവര്‍ എത്തിയത് . മന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും ചെന്നിത്തല പറഞ്ഞു. കരിമണല്‍ ഖനനം നടക്കുന്ന ആലപ്പാട് സന്ദര്‍ശിച്ച ചെന്നിത്തല സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

Also read: ഖനനം നിര്‍ത്തി കൊണ്ട് ചര്‍ച്ചക്കില്ല, ആലപ്പാട് തീരം നഷ്ടമായത് സുനാമി കാരണം; മന്ത്രി ഇ.പി. ജയരാജന്‍