LiveTV

Live

Kerala

മാവേലിക്കരയില്‍ കൊടിക്കുന്നില്‍ വീണ്ടും മത്സരിച്ചേക്കും; എല്‍.ഡി.എഫ് പരിഗണിക്കുന്നത് പുന്നല ശ്രീകുമാറിനെ 

സംവരണ മണ്ഡലമായ മാവേലിക്കരയില്‍ നിന്നും കഴിഞ്ഞ രണ്ട് തവണയും ജയിച്ചുകയറിയത് കൊടിക്കുന്നില്‍ സുരേഷായിരുന്നു

മാവേലിക്കരയില്‍ കൊടിക്കുന്നില്‍ വീണ്ടും മത്സരിച്ചേക്കും; എല്‍.ഡി.എഫ് പരിഗണിക്കുന്നത് പുന്നല ശ്രീകുമാറിനെ 

സംവരണ മണ്ഡലമായ മാവേലിക്കരയില്‍ ഇത്തവണയും കൊടിക്കുന്നില്‍ സുരേഷ് തന്നെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായേക്കും. കഴിഞ്ഞ രണ്ട് തവണയും ജയിച്ച കൊടിക്കുന്നിലിന് മൂന്നാമങ്കത്തില്‍ വിജയിക്കാനാകുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. സി.പി.ഐ സീറ്റ് വിട്ടുനല്‍കിയാല്‍ പുന്നല ശ്രീകുമാറിനെ പൊതുസ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനുള്ള ആലോചന എല്‍.ഡി.എഫില്‍ സജീവമാണ്.

മാവേലിക്കരയില്‍ കൊടിക്കുന്നില്‍ വീണ്ടും മത്സരിച്ചേക്കും; എല്‍.ഡി.എഫ് പരിഗണിക്കുന്നത് പുന്നല ശ്രീകുമാറിനെ 

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിനെ തുണച്ച മണ്ഡലമാണ് മാവേലിക്കര. സംവരണ മണ്ഡലമായ മാവേലിക്കരയില്‍ നിന്നും കഴിഞ്ഞ രണ്ട് തവണയും ജയിച്ചുകയറിയത് കൊടിക്കുന്നില്‍ സുരേഷായിരുന്നു. ദേശീയ നേതാവെന്ന നിലയിലും മികച്ച പാര്‍ലമെന്റേറിയനെന്ന നിലയിലും കോണ്‍ഗ്രസില്‍ കൊടിക്കുന്നിലിനെ കുറിച്ച് എതിരഭിപ്രായമില്ല. അതുകൊണ്ടുതന്നെ യു.ഡി.എഫ് കാമ്പില്‍ നിന്നും കൊടിക്കുന്നിലിന്റെ പേരല്ലാതെ മറ്റൊന്നും ഉയര്‍ന്നുകേള്‍ക്കുന്നില്ല.

എല്‍.ഡി.എഫില്‍ സി.പി.ഐയുടെ മണ്ഡലമാണ് മാവേലിക്കര. പക്ഷേ സീറ്റ് ലഭിച്ചശേഷം ഒരിക്കല്‍ പോലും സി.പി.ഐ സ്ഥാനാര്‍ത്ഥിക്ക് മണ്ഡലത്തില്‍ ജയിക്കാനായിട്ടില്ല. കഴിഞ്ഞ രണ്ട് തവണയും സി.പി.ഐ സ്ഥാനാര്‍ത്ഥി കൊടിക്കുന്നിലിന് മുന്നില്‍ മുട്ടുമടക്കി. 2014ല്‍ മത്സരിച്ച ചെങ്ങറ സുരേന്ദ്രന്‍ 32000ത്തിലധികം വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. എന്നാല്‍ ഇത്തവണ മണ്ഡലം പിടിക്കാനുള്ള ഒരുക്കത്തിലാണ് ഇടതുപക്ഷം.

മാവേലിക്കരയില്‍ കൊടിക്കുന്നില്‍ വീണ്ടും മത്സരിച്ചേക്കും; എല്‍.ഡി.എഫ് പരിഗണിക്കുന്നത് പുന്നല ശ്രീകുമാറിനെ 

സി.പി.ഐ സീറ്റ് വിട്ടുകൊടുത്താല്‍ കെ.പി.എം.എസ് നേതാവ് പുന്നല ശ്രീകുമാറിനെ മത്സരിപ്പിക്കാനും ഇടതുമുന്നണിയില്‍ നീക്കം നടക്കുന്നുണ്ട്. വനിതാമതിലിന്റെ സംഘാടനത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന പുന്നല ശ്രീകുമാര്‍ നിലവില്‍ ഇടതിനൊപ്പമാണ് നിലയുറപ്പിച്ചിരിക്കുന്നത്. ദലിത് വോട്ടുകള്‍ക്ക് സ്വാധീനമുള്ള മണ്ഡലത്തില്‍ പുന്നല ശ്രീകുമാറിന് വിജയിക്കാനാകുമെന്നാണ് ഇടത് കണക്കുകൂട്ടല്‍.

മണ്ഡലത്തില്‍ കഴിഞ്ഞ തവണ ദലിത് മോര്‍ച്ച നേതാവ് പി സുധീറായിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥി. ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെങ്കിലും പി.സുധീര്‍ തന്നെ സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് സൂചന. നാല് ജില്ലകളിലായി ചിതറിക്കിടക്കുന്ന മണ്ഡലത്തില്‍ സ്വാധീനമുള്ള ബി.ഡി.ജെ.എസ് വോട്ടുകള്‍ ഏകീകരിച്ച് നേട്ടമുണ്ടാക്കുകയാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.