LiveTV

Live

Kerala

മുനമ്പത്തിന് പിന്നാലെ കൊടുങ്ങല്ലൂരും ഉപേക്ഷിക്കപ്പെട്ട ബാഗുകള്‍ കണ്ടെത്തി; അന്വേഷണം തുടരുന്നു 

സമീപത്തെ റിസോട്ടുകളിൽ താമസിച്ചിരുന്നവരാണ് ബോട്ടിൽ കടന്നതെന്ന പ്രചാരണം പൊലീസ് തള്ളി.

മുനമ്പത്തിന് പിന്നാലെ കൊടുങ്ങല്ലൂരും ഉപേക്ഷിക്കപ്പെട്ട ബാഗുകള്‍ കണ്ടെത്തി; അന്വേഷണം തുടരുന്നു 

മുനമ്പം ഹാർബറിൽ നിന്ന് അഭയാർത്ഥികൾ വിദേശത്തേക്ക് കടന്നുവെന്ന അഭ്യൂഹം സ്ഥിരീകരിക്കാതെ പൊലീസ്. സമീപത്തെ റിസോട്ടുകളിൽ താമസിച്ചിരുന്നവരാണ് ബോട്ടിൽ കടന്നതെന്ന പ്രചാരണം പൊലീസ് തള്ളി. കണ്ടെത്തിയ ബാഗുകളെക്കുറിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് എറണാകുളം റൂറൽ എസ്.പി അറിയിച്ചു. പൊലീസും മറ്റ് ഏജൻസികളും ഇത് അന്വേഷിക്കുന്നുണ്ട്. ഇതിനിടെ കൊടുങ്ങല്ലൂരിൽ നിന്ന് കൂടുതൽ ബാഗുകൾ കണ്ടെത്തി.

കൂട്ടത്തോടെ ബാഗുകൾ കണ്ടെത്തിയതിനെ തുടർന്നാണ് അഭയാർത്ഥികളായി ഒരു വിഭാഗം ആളുകൾ വിദേശത്തേക്ക് കടന്നുവെന്ന് അഭ്യൂഹം പരന്നത്. തുടർന്ന് പ്രദേശത്തെ റിസോർട്ടുകൾ അടക്കം കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിൽ കാര്യമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ആദ്യം സംശയത്തിലുണ്ടായിരുന്ന ആളുകൾ സാധാരണ വിനോദസഞ്ചാരികളാണെന്നും പൊലീസ് സ്ഥിരീകരിച്ചു. ഇവരുടെ സംഘാംഗങ്ങളുടെ ആധാര്‍ കാര്‍ഡുകള്‍ റിസോര്‍ട്ടില്‍ നല്‍കിയിരുന്നു. ബാഗുകളിൽ നിന്ന് കണ്ടെടുത്ത ബോർഡിങ് പാസ് കേന്ദ്രീകരിച്ചാണ് ഇപ്പോൾ പ്രധാന അന്വേഷണം. ഈ മാസം 8ന് ഡൽഹിയിൽ നിന്ന് കൊച്ചിയിലെത്തിയവരുടേതാണ് ബോർഡിങ് പാസുകള്‍.

സാധാരണയിൽ കൂടുതൽ ഇന്ധനം നിറച്ച ദയ മാതാ ബോട്ടിനെ കണ്ടെത്താൻ പരിശോധന തുടരുകയാണ്. ഇതിനിടെ മുനമ്പത്തിന് 8 കിലോമീറ്റർ അപ്പുറം കൊടുങ്ങല്ലൂർ സ്റ്റേഷൻ പരിധിയിൽ അന്‍പതോളം ബാഗുകൾ കൂടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഉണങ്ങിയ പഴവർഗങ്ങൾ, വസ്ത്രങ്ങൾ, കുടിവെള്ളം എന്നിവയാണ് എല്ലാ ബാഗുകളിലും ഉള്ളത്.