LiveTV

Live

Kerala

മഴവില്ല് പെണ്‍ചലചിത്രമേളയ്ക്ക് കോട്ടയത്ത് തുടക്കം

ഇന്ത്യന്‍ സിനിമ, ലോക സിനിമ, മലയാള സിനിമ, എന്നീ വിഭാഗങ്ങളിലാണ് ചലച്ചിത്ര പ്രദര്‍ശനം. വിപ്ലവ ഗായിക പി.കെ മേദിനിയാണ് മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

മഴവില്ല് പെണ്‍ചലചിത്രമേളയ്ക്ക് കോട്ടയത്ത് തുടക്കം

രണ്ടാമത് മഴവില്ല് പെണ്‍ചലച്ചിത്രമേളയ്ക്ക് കോട്ടയത്ത് തുടക്കമായി. സ്ത്രീകള്‍ സംവിധാനം ചെയ്തതും പ്രധാന കഥാപാത്രങ്ങളുമാകുന്ന തിരഞ്ഞെടുക്കപ്പെട്ട 15 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത് മേള 14ന് സമാപിക്കും.

പെണ്‍ജീവിതം ആവിഷ്‌കരിക്കുന്നതും പെണ്‍ പരിപ്രേക്ഷ്യത്തിലൂടെ സിനിമയെ സമഗ്രമായി പരിശോധിക്കുന്നതുായ ചിത്രങ്ങളാണ് മഴവില്‍ എന്ന പെണ്‍ ചലചിത്രമേളയില്‍ ഉള്ളത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ചലചിത്രമേളയില്‍ സ്ത്രീകള്‍ സംവിധാനം ചെയ്തതും സ്ത്രീകള്‍ പ്രധാന വേഷങ്ങളില്‍ എത്തിയതുമായ 15 ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മലബാറിന്റെ യാഥാസ്ഥിതിക സമൂഹത്തില്‍ നിന്നും പടപൊരുതി ഉയര്‍ത്തെഴുന്നേറ്റ ടി.കെ പത്മിനി എന്ന ചിത്രകാരിയുടെ ജീവിതം ആസ്പദമാക്കി നിര്‍മ്മിച്ച പത്മിനിയായിരുന്നു ഉദ്ഘാടന ചിത്രം. ചിത്രം കാണാന്‍ പത്മിനിയായി അഭിനയിച്ച അനുമോളും എത്തിയിരുന്നു.

ഇന്ത്യന്‍ സിനിമ, ലോക സിനിമ, മലയാള സിനിമ, എന്നീ വിഭാഗങ്ങളിലാണ് ചലച്ചിത്ര പ്രദര്‍ശനം. വിപ്ലവ ഗായിക പി.കെ മേദിനിയാണ് മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഉദ്ഘാടനത്തിന് മുന്നോടിയായി പി.കെ മേദിനിയെ കുറിച്ച് സജിതമഠത്തില്‍ സംവിധാനം ചെയ്ത മാറ്റങ്ങളുടെ പാട്ടുകാരി എന്ന ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു.

ഓപ്പണ്‍ ഫോറവും ചലചിത്രമേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും മേള വിപുലമായി സംഘടിപ്പിക്കാനാണ് സംഘാടകരുടെ തീരുമാനം.