LiveTV

Live

Kerala

‘വിജയം ഉറപ്പാക്കാൻ മുല്ലപ്പള്ളി മത്സരരംഗത്ത് വേണം’; വടകരയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ മത്സരിക്കണമെന്ന് കെ മുരളീധരൻ

‘വിജയം ഉറപ്പാക്കാൻ മുല്ലപ്പള്ളി മത്സരരംഗത്ത് വേണം’; വടകരയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ മത്സരിക്കണമെന്ന് കെ മുരളീധരൻ

വടകര ലോക്സഭാ മണ്ഡലത്തില്‍ യു.ഡി.എഫിന്‍റെ ജയം ഉറപ്പാക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുന്നതാകും നല്ലതെന്ന് കെ.പി.സി.സി പ്രചാരണ സമിതിയുടെ ചെയര്‍മാന്‍ കെ. മുരളീധരന്‍. കെ.പി.സി.സി പ്രസിഡന്‍റായതുകൊണ്ട് മത്സരിക്കാനില്ലെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. പക്ഷേ മുല്ലപ്പള്ളി മത്സരിക്കണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആഗ്രഹമെന്ന് കെ മുരളീധരന്‍ പറഞ്ഞു. മീഡിയവണിന്‍റെ വ്യൂ പോയന്‍റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്‍റെ സിറ്റിംഗ് എം.പിമാരെല്ലാം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചവരാണ്. അവരെല്ലാം വീണ്ടും മത്സരിക്കാനാണ് സാധ്യത. ഫെബ്രുവരി 20നകം സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിട്ടുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു.