LiveTV

Live

Kerala

മന്ത്രി കെ.ടി ജലീലിന്റെ ഭാര്യയുടെ നിയമനം; യൂത്ത് കോണ്‍ഗ്രസ് ഹരജി കോടതി ഫയലില്‍  സ്വീകരിച്ചു

നിയമനത്തിന്‍റെ ഇര അല്ലാത്തതിനാല്‍ പൊതുപ്രവര്‍ത്തകര്‍ക്ക് ഹരജി നല്‍കുന്നതിന് തടസമുണ്ടായിരുന്നു

മന്ത്രി കെ.ടി ജലീലിന്റെ ഭാര്യയുടെ നിയമനം; യൂത്ത് കോണ്‍ഗ്രസ് ഹരജി കോടതി ഫയലില്‍  സ്വീകരിച്ചു

മന്ത്രി കെ.ടി ജലീലിന്‍റെ ഭാര്യയെ സ്കൂള്‍ പ്രിന്‍സിപ്പില്‍ ആയി നിയമിച്ച നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നല്‍കിയ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. വിസില്‍ ബ്ലോവര്‍ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹരജി. നിയമനം ക്രമവിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.

മന്ത്രി കെ.ടി ജലീലിന്‍റെ ഭാര്യ എന്‍.പി ഫാത്തിമക്കുട്ടിയെ വളാഞ്ചേരി ഹയര്‍ സെക്കന്‍ററി സ്കൂള്‍ ‍പ്രിന്‍സിപ്പലായി നിയമിച്ച ക്രമവിരുദ്ധമാണെന്ന ആരോപണം നേരത്തെ യൂത്ത് കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നു. ഫാത്തിമക്കുട്ടിയെക്കേള്‍ സീനിയോരിറ്റിയുള്ള വി.കെ പ്രീതയെ മറികടന്നാണ് നിയമനമെന്നും അതിനായി മന്ത്രി പദവി ദുരുപയോഗിച്ചെന്നുമാണ് ആരോപണം. നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ധീഖ് പന്താവൂര്‍ സമര്‍പ്പിച്ച ഹരജിയാണ് ഹൈകോടതി ഫയലില്‍ സ്വീകരിച്ച് കക്ഷികള്‍ക്ക് നോട്ടീസ് അയച്ചത്.

നിയമനത്തിന്‍റെ ഇര അല്ലാത്തതിനാല്‍ പൊതുപ്രവര്‍ത്തകര്‍ക്ക് ഹരജി നല്‍കുന്നതിന് തടസമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിസില്‍ ബ്ലോവര്‍ ആക്ടിലെ 4ാം വകുപ്പ് പ്രകാരമുള്ള പൊതുതാല്പര്യ ഹരജിയുമായി കോടതിയെ സമീപിച്ചത്. സീനിയോരിറ്റി കുറവാണെങ്കിലും അതേ സ്കൂളിലെ അധ്യായ പരിചയം അടിസ്ഥാനമാക്കിയാണ് നിയമനം നല്‍കിയതെന്ന മന്ത്രിയുടെ വാദവും കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട് കോടതിയില്‍ നിന്ന് അനുകൂല സമീപനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യൂത്ത് കോണ്‍ഗ്രസ്.