LiveTV

Live

Kerala

കോലഞ്ചേരി പള്ളി തര്‍ക്കം; കാതോലിക്ക ബാവ നടത്തിയ പ്രാര്‍ഥനാ ഉപവാസം അവസാനിപ്പിച്ചു

ഇന്നലെ ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികര്‍ പൂട്ട് തകര്‍ത്ത് ഉള്ളില്‍ പ്രവേശിച്ചതോടെ ആരംഭിച്ച സംഘര്‍ഷത്തിനാണ് രാവിലെ 11.30യോടെയാണ് താല്‍ക്കാലിക പരിഹാരമായിരിക്കുന്നത്.

കോലഞ്ചേരി പള്ളി തര്‍ക്കം; കാതോലിക്ക ബാവ നടത്തിയ പ്രാര്‍ഥനാ ഉപവാസം അവസാനിപ്പിച്ചു

സഭാതര്‍ക്കം നിലനില്‍ക്കുന്ന കോലഞ്ചേരി പഴന്തോട്ടം പള്ളിയിലെ പ്രശ്‌നങ്ങള്‍ക്ക് താത്കാലിക പരിഹാരമായി. പ്രാര്‍ത്ഥന അവസാനിപ്പിച്ച് ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളി പൂട്ടി പുറത്തിറങ്ങിയതോടെയാണ് പ്രശ്‌നം താത്കാലികമായി അവസാനിച്ചത്. എന്നാല്‍ പ്രാര്‍ത്ഥനായജ്ഞം തുടരുമെന്ന് യാക്കോബായ പക്ഷത്തിന്റെ നിപാട്.

ഇന്നലെ ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികര്‍ പൂട്ട് തകര്‍ത്ത് ഉള്ളില്‍ പ്രവേശിച്ചതോടെ ആരംഭിച്ച സംഘര്‍ഷത്തിനാണ് രാവിലെ 11.30യോടെയാണ് താല്‍ക്കാലിക പരിഹാരമായിരിക്കുന്നത്. നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് യാക്കോബായ വിഭാഗം അധ്യക്ഷന്‍ തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ ആരംഭിച്ച ഉപവാസ സമരം ഇന്ന് പുലര്‍ച്ചെ അവസാനിപ്പിച്ചു.

പള്ളിയില്‍ കുര്‍ബാനയും പ്രാര്‍ത്ഥനയും പൂര്‍ത്തിയാക്കിയ ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികരും വിശ്വാസികളും പള്ളി പൂട്ടിയ ശേഷം മടങ്ങിപ്പോയി. പൊലീസ് സഹായത്തോടെ മറുപക്ഷം കോടതി വിധി ലംഘിച്ചതായി മത്തായി ഇടയനാല്‍ കോര്‍ എപ്പിസ്‌ക്കോപ്പ ആരോപിച്ചു. നീതി ലഭിക്കും വരെ പ്രാര്‍ത്ഥനായജ്ഞം തുടരുമെന്ന നിലപാടിലാണ് യാക്കോബായ പക്ഷം.

ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ പഴന്തോട്ടം പള്ളിയോട് ചേര്‍ന്നുള്ള ചാപ്പലില്‍ കുര്‍ബാന അര്‍പ്പിക്കാന്‍ അവസരം നല്‍കിയതോടെയാണ് കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ച് മടങ്ങിയത്. പ്രശ്‌നത്തിന് താത്കാലിക പരിഹാരമായെങ്കിലും പളളിയില്‍ കനത്ത പോലീസ് കാവല്‍ തുടരുന്നുണ്ട്.