LiveTV

Live

Kerala

സാമ്പത്തിക സംവരണ ബില്ലിനെതിരെ മുസ്‌ലിം ലീഗ് സുപ്രീം കോടതിയിലേക്ക്

ഈ വിഷയത്തില്‍ കോണ്‍ഗ്രസിന് അവരുടേതായ ന്യായം ഉണ്ടാകാമെന്നും മുസ്ലിംലീഗ് സാമ്പത്തിക സംവരണത്തിന് പൂര്‍ണ്ണമായും എതിരാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി വ്യക്തമാക്കി.

സാമ്പത്തിക സംവരണ ബില്ലിനെതിരെ മുസ്‌ലിം ലീഗ് സുപ്രീം കോടതിയിലേക്ക്

സാമ്പത്തിക സംവരണ ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി മുസ്‌ലിം ലീഗ്. വിഷയത്തില്‍ നിയമവിദഗ്ധരുമായി കൂടി ആലോചിച്ചുവരികയാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി വ്യക്തമാക്കി.

പാര്‍ലമെന്റ് പാസാക്കിയ സാമ്പത്തിക സംവരണ ബില്ലിനെ സുപ്രീം കോടതിയില്‍ ചോദ്യംചെയ്യുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. നിയമവിദഗ്ധരുമായി കൂടിയാലോചിച്ചു മുന്നോട്ടുപോകാനാണ് മുസ്ലിംലീഗ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക സംവരണം പിന്നാക്ക സമുദായങ്ങളുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്താന്‍ ഇടയാക്കും.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15, 16 പ്രകാരം സംവരണ പരിധിയിലുള്ള എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ ഒഴികെ ഉള്ളവര്‍ക്കാണ്, സാമ്പത്തിക സംവരണത്തിന് അര്‍ഹതയുള്ളത്. ബില്ലിലും ഇത് കൃത്യമായി പറഞ്ഞിട്ടുണ്ട്. ഈ വിഷയത്തില്‍ കോണ്‍ഗ്രസിന് അവരുടേതായ ന്യായം ഉണ്ടാകാമെന്നും മുസ്ലിംലീഗ് സാമ്പത്തിക സംവരണത്തിന് പൂര്‍ണ്ണമായും എതിരാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി വ്യക്തമാക്കി.