LiveTV

Live

Kerala

‘നിരപരാധികള്‍ തടവറയില്‍’ സ്വാമി അഗ്‌നിവേഷ് പ്രകാശനം ചെയ്തു

ഇന്നസെന്റ്‌സ് ഇന്‍പ്രിസണ്‍ഡ് എന്ന പേരില്‍ ഇംഗ്ലീഷില്‍ തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ മലയാളം പതിപ്പാണ് സ്വാമി അഗ്‌നിവേഷ് പ്രകാശനം ചെയ്തത്.

‘നിരപരാധികള്‍ തടവറയില്‍’ സ്വാമി അഗ്‌നിവേഷ് പ്രകാശനം ചെയ്തു

സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകവും തുടര്‍ന്ന് ഒഡീഷയിലുണ്ടായ വര്‍ഗീയ കലാപവും ഇതിവൃത്തമാകുന്ന ഡോക്യുമെന്ററി സ്വാമി അഗ്‌നിവേശ് പ്രകാശനം ചെയ്തു. നിരപരാധികള്‍ തടവറയില്‍ എന്ന പേരില്‍ മാധ്യമപ്രവര്‍ത്തകന്‍ ആന്റോ അക്കരയാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്.

10 വര്‍ഷം മുമ്പ് നടന്ന സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകവും അതേ തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപവുമാണ് ഡോക്യുമെന്ററി പറയുന്നത്. കുറ്റക്കാരെന്ന് കണ്ടെത്തി പൊലീസ് ജയിലിട്ടിരിക്കുന്നവരെല്ലാം നിരപരാധികളാണന്ന വാദമാണ് ഉയര്‍ത്തുന്നത്. ഏഴ് പേരെ കുറ്റക്കാരണെന്ന് കണ്ടെത്തിയ വിധി പോലും സംഘപരിവാര്‍ എഴുതി നല്‍കിയത് ജഡ്ജി വായിച്ചതാണന്നാണെന്ന ആരോപണവുമുണ്ട്.

ഇന്നസെന്റ്‌സ് ഇന്‍പ്രിസണ്‍ഡ് എന്ന പേരില്‍ ഇംഗ്ലീഷില്‍ തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ മലയാളം പതിപ്പാണ് സ്വാമി അഗ്‌നിവേഷ് പ്രകാശനം ചെയ്തത്. കുറ്റക്കാരാണെന്ന് കണ്ടെത്തി ജീവപര്യന്തം ശിക്ഷ വിധിച്ച ഏഴുപേരുടെ അപ്പീല്‍ ഒഡീഷ ഹൈക്കോടതി അഞ്ച് വര്‍ഷമായി പരിഗണിച്ചിട്ടില്ല. സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകത്തോടെ തുടങ്ങിയ വര്‍ഗീയ കലാപത്തില്‍ 300 ക്രിസ്ത്യന്‍ പള്ളികളും, 56000 വീടുകളും തകര്‍ത്തുവെന്നാണ് കണക്ക്.