LiveTV

Live

Kerala

ആര്‍ത്തവ അയിത്തത്തിനെതിരെ സംഘടിപ്പിച്ച ആര്‍പ്പോ ആര്‍ത്തവം പരിപാടി കൊച്ചിയില്‍ സമാപിച്ചു

ആര്‍ത്തവ അയിത്തത്തിനെതിരെ സംഘടിപ്പിച്ച ആര്‍പ്പോ ആര്‍ത്തവം പരിപാടി കൊച്ചിയില്‍ സമാപിച്ചു

ആര്‍ത്തവ അയിത്തത്തിനെതിരെ സംഘടിപ്പിച്ച ആര്‍പ്പോ ആര്‍ത്തവം പരിപാടി കൊച്ചിയില്‍ സമാപിച്ചു. ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെത്തി. രാഷ്ട്രീയ, സാമൂഹിക രംഗത്തെ നിരവധി പ്രമുഖരും പരിപാടിയില്‍ പങ്കെടുത്തു. വിവിധ കലാപരിപാടികളും അരങ്ങേറി.

ആര്‍ത്തവത്തെ എതിര്‍ക്കുന്നവര്‍ക്കെതിരായി വിവിധ സ്ത്രീ കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് ആർപ്പോ ആർത്തവം പരിപാടി രണ്ട് ദിവസമായി കൊച്ചിയിൽ നടന്നത്. ആര്‍ത്തവ അയിത്തത്തിനെതിരെ നിയമം പാസാക്കാനുളള പ്രചരണാര്‍ഥമാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. അഡ്വ. ഇന്ദിര ജയ് സിംഗ്, എം.എം ലോറൻസ്, സണ്ണി എം കപിക്കാട്, സുനിൽ പി ഇളയിടം തുടങ്ങി സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പേർ പരിപാടിയില്‍ പങ്കെടുത്തു. ശബരിമലയിൽ ദർശനം നടത്തിയ ശേഷം ബിന്ദുവും കനക ദുർഗയും ആദ്യമായാണ് പൊതുപരിപാടിയിൽ പങ്കെടുത്തത്.

പൊതു സമൂഹത്തിന്റെ പിൻതുണയുണ്ടെന്നും വ്യക്തിപരമായി അക്രമിക്കപ്പെടാൻ സാധ്യതയുണ്ട്. ആ ആക്രമണം ഭയക്കുന്നില്ലന്നും ബിന്ദുവും കനക ദർഗയും പ്രതികരിച്ചു. പരിപാടിയോടനുബന്ധിച്ച് ആര്‍ത്തവ വിളക്കും, കലാവിഷ്കാരവും നടന്നു.