LiveTV

Live

Kerala

ആദിവാസി സ്ത്രീ ഷോക്കേറ്റ് മരിച്ച സംഭവം കൊലപാതകം

പ്രതി കൂമ്പാറ സ്വദേശി ഷെരീഫ് കുറ്റം സമ്മതിച്ചെന്നും ഷോക്കടിപ്പിച്ചാണ് കൊലപാതകം നടത്തിയതെന്നും പൊലീസ്

ആദിവാസി സ്ത്രീ ഷോക്കേറ്റ് മരിച്ച സംഭവം കൊലപാതകം

കോഴിക്കോട് കക്കാടംപൊയിലില്‍ ആദിവാസി സ്ത്രീ ഷോക്കേറ്റ് മരിച്ച സംഭവം കൊലപാതകമാണന്ന് തെളിഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത കൂമ്പാറ ബസാര്‍ സ്വദേശി ചക്കാലപ്പറമ്പില്‍ ഷെരീഫ് കുറ്റം സമ്മതിച്ചിട്ടുണ്ടന്ന് പോലീസ് അറിയിച്ചു. വാഴ കൃഷി നടത്തിപ്പിലെ സാമ്പത്തിക തര്‍ക്കങ്ങളാണ് കൊലപാതകത്തിന് കാരണം.

കക്കാടംപൊയില്‍ താഴേക്കാട് ആദിവാസി കോളനിയിലെ രാജന്റെ ഭാര്യ രാധിക കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷോക്കേറ്റ് മരിച്ചത്. അബദ്ധത്തില്‍ ഷോക്കേറ്റതാണന്ന പ്രാഥമിക നിഗമനത്തിലായിരുന്നു പൊലീസും ബന്ധുക്കളും. പക്ഷെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വൈദ്യുതി കമ്പി വിരലില്‍ ചുറ്റിയതിന്റെ പാട് കണ്ടതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.

എട്ട് വര്‍ഷമായി രാധിക്കൊപ്പം അകമ്പുഴയില്‍ വാഴ കൃഷി ചെയ്യുന്ന ഷെരീഫില്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പ്രാഥമിക ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ മൊഴി നല്‍കിയ ഷെരീഫ് അവസാനം കുറ്റം സമ്മതിച്ചു. വൈദ്യുതി മോഷ്ടിച്ചാണ് വാഴത്തോട്ടത്തില്‍ ഉപയോഗിച്ചിരുന്നത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.