LiveTV

Live

Kerala

ഉപജീവനത്തിന് ഇനി ഗീതക്ക് ആരുടെ മുന്നിലും കൈനീട്ടേണ്ട; കടയൊരുക്കി കുരുന്നുകള്‍

അരയ്ക്ക് താഴേക്ക് തളര്‍ന്നുപോയ സുമതിയും വികലാംഗയായ ഗീതയും പാവുമ്പയുടെ കണ്ണീരായിരുന്നു

ഉപജീവനത്തിന് ഇനി ഗീതക്ക് ആരുടെ മുന്നിലും കൈനീട്ടേണ്ട; കടയൊരുക്കി കുരുന്നുകള്‍

കൊല്ലം പാവുമ്പ സ്വദേശികളായ സുമതിക്കും മകള്‍ ഗീതക്കും തേവലക്കര കെ.വി.എം സ്കൂളിലെ കുരുന്നുകള്‍ നല്‍കിയത് പുതിയ ജീവിതമാണ്. സ്കൂള്‍ അധികൃതരും കെ.ആര്‍.ഡി.എ സ്നേഹസേന കൂട്ടായ്മയും ചേര്‍ന്ന് നിര്‍മ്മിച്ചു നല്‍കിയ കടയിലേക്ക് വില്‍പ്പനക്കാവശ്യമായ സാധനങ്ങള്‍ നല്‍കിയത് ഈ കുരുന്നുകളാണ്. കടയില്‍ ആദ്യ ദിവസത്തെ വില്‍പ്പനക്കാരും ഈ കുട്ടികളായിരുന്നു.

ഉപജീവനത്തിന് ഇനി ഗീതക്ക് ആരുടെ മുന്നിലും കൈനീട്ടേണ്ട; കടയൊരുക്കി കുരുന്നുകള്‍

ഉപജീവനത്തിനായി ഗീതക്ക് ഇനി ആരുടെയും മുന്നില്‍ കൈനീട്ടേണ്ട. കണ്ണീരുണങ്ങാത്ത കാലത്തേക്ക് ഇനി തിരിഞ്ഞുനോക്കേണ്ടിയും വരില്ല. അത്രത്തോളം സ്നേഹം നിറച്ചാണ് കെ.വി.എം സ്കൂളിലെ കുരുന്നുകള്‍ ഗീതയുടെ വീട്ടിലേക്കെത്തിയത്. അരയ്ക്ക് താഴേക്ക് തളര്‍ന്നുപോയ സുമതിയും വികലാംഗയായ ഗീതയും പാവുമ്പയുടെ കണ്ണീരായിരുന്നു.

ഉപജീവനത്തിന് ഇനി ഗീതക്ക് ആരുടെ മുന്നിലും കൈനീട്ടേണ്ട; കടയൊരുക്കി കുരുന്നുകള്‍

കെ.വി.എം സ്കൂളും സ്നേഹസേന കൂട്ടായ്മയും ചേര്‍ന്ന് തകര്‍ന്ന ഇവരുടെ വീട് ആദ്യം പുനര്‍നിര്‍മ്മിച്ചു. പിന്നീട് ഉപജീവനത്തിനായി വീടിനോട് ചേര്‍ന്ന് ഒരു കടയും നിര്‍മ്മിച്ച് നല്‍കി. ഇനി വില്‍പ്പനക്കായി കടയിലേക്ക് സാധനങ്ങള്‍ വേണമല്ലോ. അതുമായാണ് ദാ ഈ കുട്ടികളുടെ വരവ്. വീട്ടില്‍ നിന്ന് ശേഖരിച്ചും കടയില്‍ നിന്ന് വാങ്ങിച്ചും കുട്ടികള്‍ വില്‍പ്പനക്കാവശ്യമായ സാധനങ്ങള്‍ എത്തിച്ചു. ഗീതയുടെ വീട്ടിലെത്തി ഇത് ഏല്‍പ്പിക്കുക മാത്രമല്ല, ആദ്യദിവസത്തെ കച്ചവടം കൂടി ഇവര്‍ ഏറ്റെടുത്തു.

ക്ലാസ് മുറികള്‍ക്കുള്ളിലിരുന്നുള്ള പഠനം മാത്രമല്ല, ചുറ്റുപാടുമുള്ള വലിയ പാഠങ്ങള്‍ കൂടി കെ.വി.എം സ്കൂള്‍ ഇവര്‍ക്ക് പകര്‍ന്നുനല്‍കുന്നുണ്ട്. എല്‍.കെ.ജി മുതല്‍ ഒന്നാംക്ലാസ് വരെയുള്ള സ്കൂളില്‍ പാഠപുസ്തകങ്ങളെക്കാള്‍ പ്രവൃത്തിയിലൂടെയുള്ള വിദ്യാഭ്യാസമാണ് നല്‍കുന്നത്. വിദ്യാഭ്യാസത്തിനൊപ്പം സാമൂഹ്യബോധ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം.