LiveTV

Live

Kerala

ഭരണഘടന അട്ടിമറിക്കുന്നതില്‍ എല്ലാവരും ഒറ്റക്കെട്ട്, ഇ.ടിക്ക് വോട്ട് ചെയ്തതില്‍ അഭിമാനം: മുന്നാക്ക സംവരണത്തിനെതിരെ ബല്‍റാം

ബ്രാഹ്മണ്യത്തിനെതിരായ യഥാർത്ഥ പോരാട്ടമായ സംവരണത്തിന്റെ വിഷയം വരുമ്പോൾ ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാൻ എല്ലാവരും ഒറ്റക്കെട്ടാണെന്ന് ബല്‍റാം

ഭരണഘടന അട്ടിമറിക്കുന്നതില്‍ എല്ലാവരും ഒറ്റക്കെട്ട്, ഇ.ടിക്ക് വോട്ട് ചെയ്തതില്‍ അഭിമാനം: മുന്നാക്ക സംവരണത്തിനെതിരെ ബല്‍റാം

മുന്നാക്ക വിഭാഗക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിനെ പിന്തുണച്ച പ്രതിപക്ഷ കക്ഷികള്‍ക്കെതിരെ വി.ടി ബല്‍റാം എം.എല്‍.എ. ബ്രാഹ്മണ്യത്തിനെതിരായ യഥാർത്ഥ പോരാട്ടമായ സംവരണത്തിന്റെ വിഷയം വരുമ്പോൾ ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാൻ എല്ലാവരും ഒറ്റക്കെട്ടാണെന്ന് ബല്‍റാം വിമര്‍ശിച്ചു. അധസ്ഥിതരുടെ അധികാര പങ്കാളിത്തം എന്ന ജനാധിപത്യ ഉത്തരവാദിത്തത്തിന് പകരം സവർണ്ണരുടെ നഷ്ടപ്രതാപത്തെക്കുറിച്ചുള്ള പരിദേവനങ്ങളിൽ എല്ലാവർക്കും ഒരേ ശബ്ദമാണെന്നും ഫേസ് ബുക്ക് കുറിപ്പില്‍ ബല്‍റാം വിമര്‍ശിച്ചു. ഇ.ടി. മുഹമ്മദ് ബഷീറിന് വോട്ട് ചെയ്യാനും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി പ്രവർത്തിക്കാനും കഴിഞ്ഞു എന്നതിൽ ഏറെ അഭിമാനം തോന്നുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്ലിനെ കോണ്‍ഗ്രസ്, സി.പി.എം എം.പിമാര്‍ ഉള്‍പ്പെടെ 323 പേര്‍ പിന്തുണച്ചിരുന്നു. മൂന്ന് പേര്‍ മാത്രമാണ് എതിര്‍ത്തത്. ഇ.ടി മുഹമ്മദ് ബഷീറും പി.കെ കുഞ്ഞാലിക്കുട്ടിയും അസദുദ്ദീന്‍ ഉവൈസിയും മാത്രമാണ് ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്തത്.

ഭരണഘടന അട്ടിമറിക്കുന്നതില്‍ എല്ലാവരും ഒറ്റക്കെട്ട്, ഇ.ടിക്ക് വോട്ട് ചെയ്തതില്‍ അഭിമാനം: മുന്നാക്ക സംവരണത്തിനെതിരെ ബല്‍റാം

വി.ടി ബല്‍റാമിന്‍റെ ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ശബരിമലയിൽ യുവതികളെ കയറ്റുക, തന്ത്രിയെ തെറി വിളിക്കുക, ദലിതനെ പൂജാരിയാക്കുക, സന്ന്യാസി അടിവസ്ത്രമിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക, നാനാ ജാതി മതസ്ഥർ നിരന്ന് നിന്ന് മതില് കെട്ടുക എന്നിങ്ങനെ പ്രതീകാത്മകതകളും തൊലിപ്പുറമേയുള്ള നവോത്ഥാന നാട്യങ്ങളും മാത്രമേ നമുക്ക് പറഞ്ഞിട്ടുള്ളൂ.

ബ്രാഹ്മണ്യത്തിനെതിരായ യഥാർത്ഥ പോരാട്ടമായ സംവരണത്തിന്റെ വിഷയം വരുമ്പോൾ ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാൻ എല്ലാവരും ഒറ്റക്കെട്ട്! അധസ്ഥിതരുടെ അധികാര പങ്കാളിത്തം എന്ന ജനാധിപത്യ ഉത്തരവാദിത്തത്തിന് പകരം സവർണ്ണരുടെ നഷ്ടപ്രതാപത്തേക്കുറിച്ചുള്ള പരിദേവനങ്ങളിൽ എല്ലാവർക്കും ഒരേ ശബ്ദം!!

ശ്രീ ഇ.ടി. മുഹമ്മദ് ബഷീറിന് വോട്ടു ചെയ്യാനും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി പ്രവർത്തിക്കാനും കഴിഞ്ഞു എന്നതിൽ ഏറെ അഭിമാനം തോന്നുന്നു.

ശബരിമലയിൽ യുവതികളെ കയറ്റുക, തന്ത്രിയെ തെറി വിളിക്കുക, ദലിതനെ പൂജാരിയാക്കുക, സന്ന്യാസി അടിവസ്ത്രമിട്ടിട്ടുണ്ടോ എന്ന്...

Posted by VT Balram on Tuesday, January 8, 2019