LiveTV

Live

Kerala

മുത്തലാഖിലെ പ്രതിച്ഛായ നഷ്ടം മുന്നാക്ക സംവരണത്തെ എതിര്‍ത്ത് തിരിച്ചുപിടിച്ച് ലീഗ് 

കോൺഗ്രസ് അടക്കം ബില്ലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോഴും ശക്തമായ എതിർ സ്വരമായി മാറാൻ സഭയിൽ ലീഗിനായി.

മുത്തലാഖിലെ പ്രതിച്ഛായ നഷ്ടം മുന്നാക്ക സംവരണത്തെ എതിര്‍ത്ത് തിരിച്ചുപിടിച്ച് ലീഗ് 

മുന്നാക്ക സംവരണ ബിൽ ലോക്സഭയിൽ പാസായപ്പോള്‍ മുത്തലാഖ് വിവാദത്തിലെ പ്രതിച്ഛായ നഷ്ടം തിരിച്ചുപിടിച്ച് മുസ്‍ലിം ലീഗ്. കോൺഗ്രസ് അടക്കം ബില്ലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോഴും ശക്തമായ എതിർ സ്വരമായി മാറാൻ സഭയിൽ ലീഗിനായി.

മുത്തലാഖിലെ പ്രതിച്ഛായ നഷ്ടം മുന്നാക്ക സംവരണത്തെ എതിര്‍ത്ത് തിരിച്ചുപിടിച്ച് ലീഗ് 

മുത്തലാഖ് വോട്ടെടുപ്പ് ദിവസം ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ലോക്സഭയിൽ എത്താതിരുന്നതിനെ തുടർന്നുള്ള വിവാദം ലീഗിനെ പിടിച്ചുലച്ചിരുന്നു. മത സംഘടനകളടക്കം ശക്തമായ വിമർശനം ഉന്നയിച്ചതോടെ ലീഗ് കടുത്ത പ്രതിരോധത്തിലുമായി. അതിനാൽതന്നെ തുടർന്നുള്ള രാഷ്ട്രീയ നീക്കങ്ങളെല്ലാം ഏറെ കരുതലോടെയാണ് ലീഗ് നടത്തിയത്. കേരളത്തിൽ കെ.എ.എസ് സംവരണ അട്ടിമറിക്കെതിരെ മുസ്‍ലിം സംഘടനകളുടെ യോഗം വിളിച്ചു ചേർത്ത് യോജിച്ച പോരാട്ടത്തിന് തീരുമാനമെടുത്തു.

പിന്നാലെ ദേശീയ രാഷ്ട്രീയത്തിലും നിര്‍ണായകമായ നീക്കം ലീഗ് നടത്തി. മുന്നാക്ക വിഭാഗങ്ങൾക്ക് സാമ്പത്തിക സംവരണം നൽകാനുള്ള ബില്ലിനെ ലീഗ് ശക്തമായി തന്നെ എതിർത്തു. ഇതിനെ വിമർശനങ്ങളെ മറികടക്കാനുള്ള ശ്രമമാക്കി കൂടി ലീഗ് മാറ്റിയെന്നതാണ് യഥാർത്ഥ്യം. ബില്ല് സംവരണമെന്ന ആശയത്തെ തന്നെ ഇല്ലാതാക്കുന്നതാണെന്ന നിലപാടാണ് ലീഗ് സഭയിൽ ഉയർത്തിയത്.

മുത്തലാഖിലെ പ്രതിച്ഛായ നഷ്ടം മുന്നാക്ക സംവരണത്തെ എതിര്‍ത്ത് തിരിച്ചുപിടിച്ച് ലീഗ് 

കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ മുന്നാക്ക സംവരണത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോഴും നിലപാടിൽ വെള്ളം ചേർക്കാതെ ലീഗ് നിലകൊണ്ടു. പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും എതിർത്ത് വോട്ട് ചെയ്തു. ലീഗിന് പുറമേ എ.ഐ.എം.ഐ.എം മാത്രമാണ് ബില്ലിന് എതിരായ നിലപാട് വോട്ടെടുപ്പിൽ എടുത്തത്. കോൺഗ്രസ് നിലപാടിനെ പോലും തള്ളി ന്യൂനപക്ഷങ്ങളുടെ താൽപര്യം സംരക്ഷിക്കാനായി നിലകൊള്ളുമെന്ന പ്രതീതി സൃഷ്ടിക്കാനും ലീഗിന് കഴിഞ്ഞു.