LiveTV

Live

Kerala

ഒരു യുവതി കൂടി മലകയറി

സന്നിധാനത്ത് നിന്നുള്ള ദൃശ്യങ്ങള്‍ മഞ്ജു ഫെയ്സ്ബുക്ക് വഴി പുറത്തുവിട്ടു.

ഒരു യുവതി കൂടി മലകയറി

ഒരു യുവതി കൂടി മലകയറിയെന്ന് വെളിപ്പെടുത്തല്‍. ദളിത് പ്രവര്‍ത്തക മഞ്ജുവാണ് ഇന്നലെ രാവിലെ സന്നിധാനത്ത് ദര്‍ശനം നടത്തിയത്. സന്നിധാനത്ത് നിന്നുള്ള ദൃശ്യങ്ങള്‍ മഞ്ജു ഫെയ്സ്ബുക്ക് വഴി പുറത്തുവിട്ടു.

ഒരു യുവതി കൂടി മലകയറി

സുപ്രീം കോടതി വിധിയുടെ പിൻബലത്തിൽ ഒരു യുവതി കൂടി ശബരിമലയിൽ കയറിയെന്ന വാർത്തയ്ക്കാണ് ഇതോടെ സ്
ഥിരീകരണമായത്. കൊല്ലം സ്വദേശിയാണ് മഞ്ജു. ദലിത് മഹിളാ ഫെഡറേഷന്‍ നേതാവാണ്.

ക്ഷേത്രസന്നിധിയിലൂടെ നടന്നുപോകുന്ന വീഡിയോ സഹിതം, നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

നവോത്ഥാന കേരളം ശബരിമലയിലേക്ക് കൂട്ടായ്മയുടെ ഭാഗമായി ശബരിമല സന്ദർശിച്ച ദളിത് പ്രവർത്തക മഞ്ജു ..

Posted by നവോത്ഥാന കേരളം ശബരിമലയിലേക്ക് on Wednesday, January 9, 2019

‘നവോത്ഥാന കേരളം ശബരിമലയിലേക്ക് സമൂഹ മാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ ദലിത് പ്രവർത്തക മഞ്ജു ജനുവരി എട്ടിന്
രാവിലെ 7 .30 ന് ശബരിമല സന്ദർശിച്ച ചിത്രങ്ങൾ ഞങ്ങൾ പുറത്തു വിടുന്നു..’ എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Posted by നവോത്ഥാന കേരളം ശബരിമലയിലേക്ക് on Wednesday, January 9, 2019

നേരത്തെ തുലാമാസ പൂജയുടെ നാലാം ദിവസം ശബരിമലയിൽ ക്ഷേത്ര ദർശനത്തിനെത്തിയ മഞ്ജുവിന് നേരെ പ്രതിഷേധമുയര്‍ന്നിരുന്നു. പമ്പയും പരിസരവും സംഘർഷഭരിതമായതിനെ തുടർന്ന് അന്ന് മഞ്ജു പിൻവാങ്ങുകയായിരുന്നു. തുടർന്ന് മഞ്ജുവിന്റെ വീടിനു നേരേ പ്രതിഷേധക്കാർ ആക്രമണം നടത്തിയിരുന്നു.

ശൂദ്ര കലാപത്തിന് നേതൃത്വം കൊടുത്ത് കേരളത്തെ അസ്വസ്ഥമാക്കിയ രാഹുൽ ഈശ്വർ മുതൽ സുകുമാരൻ നായർ വരെയുള്ളവരോടാണ് .... ആരുടെയും...

Posted by നവോത്ഥാന കേരളം ശബരിമലയിലേക്ക് on Tuesday, January 8, 2019