LiveTV

Live

Kerala

എരുമേലിയില്‍ വന്‍ ഭക്തജന തിരക്ക്

അതിനിടെ വാവര് പള്ളിയില്‍ സ്ത്രീകള്‍ കയറുമെന്ന് പറഞ്ഞ് ചിലര്‍ വിവാദങ്ങള്‍ ഉണ്ടാക്കിയെങ്കിലും മഹല്ല് കമ്മിറ്റി സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് പറഞ്ഞതോടെ ഈ വിവാദവും കെട്ടടങ്ങി.

എരുമേലിയില്‍ വന്‍ ഭക്തജന തിരക്ക്

മകരവിളക്കിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ എരുമേലിയിലും വന്‍ ഭക്തജന തിരക്ക്. ചന്ദനകുടവും പേട്ടതുള്ളലും നാളെയും മറ്റന്നാളുമായി നടക്കും. സ്ത്രീപ്രവേശ വിവാദം ഉയര്‍ന്ന് വന്നെങ്കിലും വാവര് പള്ളിയിലടക്കം വിപുലമായ ഒരുക്കങ്ങളാണ് ഇത്തവണയും. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.

സീസണ്‍ ആരംഭിച്ചപ്പോള്‍ ശബരിമലയിലേക്ക് എന്നത് പോലെ എരുമേലിയിലേക്ക് എത്തുന്ന അയ്യപ്പഭക്തരിലും കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ശബരിമലയില്‍ പ്രതിഷേധങ്ങളും നിയന്ത്രണങ്ങളും മാറിയതോടെയാണ് ഭക്തരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായത്. ഇതിന്റെ ഭാഗമായി പേട്ടതുള്ളി മലചവിട്ടാന്‍ എരുമേലിയില്‍ എത്തുന്ന അയ്യപ്പന്‍മാരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. അതിനിടെ വാവര് പള്ളിയില്‍ സ്ത്രീകള്‍ കയറുമെന്ന് പറഞ്ഞ് ചിലര്‍ വിവാദങ്ങള്‍ ഉണ്ടാക്കിയെങ്കിലും മഹല്ല് കമ്മിറ്റി സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് പറഞ്ഞതോടെ ഈ വിവാദവും കെട്ടടങ്ങി.

പേട്ട തുള്ളലിന് മുന്നോടിയായി ആലങ്ങാട് സംഘവും അമ്പലപ്പുഴ സംഘവും എരുമേലിയില്‍ എത്തിയിട്ടുണ്ട്. നാളെ ചന്ദനകുടവും മറ്റന്നാള്‍ പേട്ടതുള്ളലും നടക്കും. പേട്ടതുള്ളലിന് ആവശ്യമായ ഒരുക്കങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തിയായി കഴിഞ്ഞു. കോട്ടയം എസ്പി നേരിട്ടാണ് എരുമേലിയിലെ സുരക്ഷ ക്രമീകരിക്കുന്നത്.