LiveTV

Live

Kerala

പ്രവര്‍ത്തകര്‍ കൂട്ടത്തോടെ അറസ്റ്റിലായതോടെ ബി.ജെ.പി വെട്ടിലായി; പ്രതിഷേധങ്ങള്‍ക്ക് ആളെ കിട്ടാനില്ല

ഹർത്താലും അനുബന്ധ സമരങ്ങളിലും പങ്കാളികളായ പ്രവർത്തകർക്കു നേരെ പൊലീസ് നടപടി ശക്തമാക്കിയതോടെയാണ് നിരവധി ബി.ജെ.പി പ്രവർത്തകർ ജയിലിലായത്. 

 പ്രവര്‍ത്തകര്‍ കൂട്ടത്തോടെ അറസ്റ്റിലായതോടെ ബി.ജെ.പി വെട്ടിലായി; പ്രതിഷേധങ്ങള്‍ക്ക് ആളെ കിട്ടാനില്ല

സംഘ്പരിവാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിലെ അക്രമ സംഭവങ്ങളില്‍ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ അറസ്റ്റിലായതോടെ ബി.ജെ.പി വെട്ടിലായി. പ്രവര്‍ത്തകര്‍ക്കായി പാര്‍ട്ടി ഇടപെടുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. ശബരിമല വിഷയത്തിലടക്കം സമരങ്ങളും പ്രതിഷേധങ്ങളുടെ നടത്താന്‍ പാര്‍ട്ടിക്കാകുന്നില്ല.

ഹർത്താലും അനുബന്ധ സമരങ്ങളിലും പങ്കാളികളായ പ്രവർത്തകർക്കു നേരെ പൊലീസ് നടപടി ശക്തമാക്കിയതോടെയാണ് നിരവധി ബി.ജെ.പി പ്രവർത്തകർ ജയിലിലായത്. നേതാക്കളുടെ ആഹ്വാനം കേട്ട് സമരം ചെയ്ത് അറസ്റ്റിലായിട്ടും നേതൃത്വം ഇടപെട്ടില്ലെന്നാണ് പ്രവർത്തകരുടെ പരാതി. പൊലീസ് പറയുന്ന കണക്കിനപ്പുറം നിരവധി കേസുകൾ രജിസ്റ്റർ ചെയ്യുകയും ധാരാളം പ്രവർത്തകർ ജയിലിലുമാണ്.ഇവരുടെ കണക്കുകൾ ശേഖരിക്കാൻ പോലും ശ്രമമില്ലെന്ന ആരോപണം പ്രവർത്തകർക്കിടയിലുണ്ട്. പ്രവർത്തകരുടെ ജാമ്യത്തിൽ പോലും ഇടപെടാൻ കഴിയാത്ത നേതൃത്വത്തിനെതിരെ പാർട്ടി വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രതിഷേധം കത്തിപ്പടരുകയാണ്.

പ്രവർത്തകരുടെ വികാരം പല നേതാക്കളുടെ മുന്നിലെത്തിയിട്ടും പ്രതിഷേധം പ്രസ്താവനയിലൊതുക്കുകയാണ്. ഇതോടെ പല പ്രതിഷേധങ്ങൾക്കും ആളെക്കിട്ടാത്ത അവസ്ഥയാണുള്ളത്. ഹർത്താൽ കഴിഞ്ഞ് കേസും അറസ്റ്റുകളും ആയതോടെ സമരങ്ങളെല്ലാം തണുത്ത് പോയെന്ന് കാട്ടി പാർട്ടിയിലെ ഗ്രൂപ്പും തല പൊക്കി. ഇതോടെ നേതൃത്വം പ്രതിസന്ധിയിലായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ നേതൃത്വത്തിന്റെ നിസംഗത തുടർന്നാൽ പരസ്യപ്രതികരണത്തിന് മുതിരുമെന്നും പ്രവർത്തകർ പാർട്ടി ഗ്രൂപ്പുകളിൽ ഭീഷണിയും ഉയരുന്നുണ്ട്.