LiveTV

Live

Kerala

പേരാമ്പ്രയില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്

പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 പേരാമ്പ്രയില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്

സംഘ്പരിവാര്‍ ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥ കോഴിക്കോട് തുടരുന്നു . പേരാമ്പ്രയില്‍ ഇന്ന് പുലര്‍ച്ചെയും സി.പി.എം അനുഭാവിയുടെ വീടിന് നേരെ ബോംബേറുണ്ടായി . അക്രമത്തിന് പിന്നിലാരെന്ന് വ്യക്തമായിട്ടില്ല.

പേരാമ്പ്ര എരവട്ടൂരില്‍ ശ്രീധരന്റെ വീടിന് നേരെ ബോംബേറുണ്ടായത് പുലര്‍ച്ചെ ഒരു മണിയോടെയാണ്. സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച് വീടിന്റെ മുന്‍വശത്തെ ജനല്‍ ചില്ലുകളും കതകും തകര്‍ന്നു. പക്ഷേ അക്രമത്തിന് പിന്നാലാരെന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. കാരണം ശ്രീധരന്‍ സി.പി.എം അനുഭാവിയാണെങ്കിലും മകന്‍ മൂന്ന് മാസം മുന്‍പ് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. അതിനാല്‍ തന്നെ ഏത് രാഷ്ട്രീയ വൈര്യമാണ് ആക്രമണത്തിന് പിന്നിലെന്ന ചോദ്യത്തിന് പൊലീസിനും ഇതുവരെ ഉത്തരം കണ്ടെത്താനായിട്ടില്ല. പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.