LiveTV

Live

Kerala

കോഴിക്കോടും കൊച്ചിയിലും വ്യാപാര സ്ഥാപനങ്ങള്‍ ഭാഗികമാ‌യി തുറന്നു

തിരുവനന്തപുരം നഗരത്തില്‍ കടകള്‍ അടഞ്ഞു കിടക്കുകയാണ്.

കോഴിക്കോടും കൊച്ചിയിലും വ്യാപാര സ്ഥാപനങ്ങള്‍ ഭാഗികമാ‌യി തുറന്നു

ദേശീയ പണിമുടക്കില്‍ കോഴിക്കോടും കൊച്ചിയിലും വ്യാപാര സ്ഥാപനങ്ങള്‍ ഭാഗികമാ‌യി തുറന്നു. തിരുവനന്തപുരം നഗരത്തില്‍ കടകള്‍ അടഞ്ഞു കിടക്കുകയാണ്. ചിലയിടങ്ങളില്‍ തുറന്ന കടകള്‍ സമരാനുകൂലികള്‍ അടപ്പിച്ചു.

ദേശീയ പണിമുടക്കില്‍ സംസ്ഥാനത്തെ കടകള്‍ തുറക്കുമെന്നായിരുന്നു വ്യാപാര വ്യവസായി ഏകോപന സമിതി അടക്കമുള്ള സംഘടനകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ ഹര്‍‌ത്താല്‍ ദിനത്തില്‍ മിഠായിതെരുവില്‍ തുറന്ന കടകള്‍ക്ക് നേരെ അക്രമമുണ്ടായത് കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിരുന്നു. 10 മണിയോടെ മിഠായിതെരുവില്‍ കടകള്‍ തുറന്നു തുടങ്ങി.

വലിയങ്ങാടിയില്‍ ചില കടകള്‍ മാത്രമാണ് തുറന്നത്. കൊച്ചിയില്‍ ചിലയിടങ്ങില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നിട്ടുണ്ട്. ബ്രോഡ‍് വേയില്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫറുള്ള നേരിട്ടെത്തി വ്യാപാരികള്‍ക്ക് പിന്തുണ അറിയിച്ചു.

ആലപ്പുഴയില്‍ തുറന്ന കടകള്‍ സമരാനുകൂലികള്‍ അടപ്പിച്ചു. തുറന്ന ഫര്‍ണിച്ചര്‍ കടയിലെ തൊഴിലാളിയെ സമരാനുകൂലികള്‍ മര്‍ദിച്ചതായും പരാതിയുണ്ട്. തിരുവനന്തപുരം നഗരത്തില്‍ കടകള്‍ തുറന്നില്ല. ചാല മാര്‍ക്കറ്റും അടഞ്ഞു കിടക്കുകയാണ്. നാളെ കൂടുതല്‍ കടകള്‍ തുറക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.