LiveTV

Live

Kerala

ദേശീയ പണിമുടക്ക്: മഞ്ചേരിയില്‍ കടകളടപ്പിക്കാനുള്ള ശ്രമം തടഞ്ഞു

ദേശീയ പണിമുടക്കിനോടനുബന്ധിച്ച് മലപ്പുറം മഞ്ചേരിയില്‍ കടകളടപ്പിക്കാനുള്ള ശ്രമം പോലീസും വ്യാപാരികളും ചേര്‍ന്ന് തടഞ്ഞു.

ദേശീയ പണിമുടക്ക്:  മഞ്ചേരിയില്‍  കടകളടപ്പിക്കാനുള്ള ശ്രമം തടഞ്ഞു

ദേശീയ പണിമുടക്കിനോടനുബന്ധിച്ച് മലപ്പുറം മഞ്ചേരിയില്‍ കടകളടപ്പിക്കാനുള്ള ശ്രമം പോലീസും വ്യാപാരികളും ചേര്‍ന്ന് തടഞ്ഞു. നഗരത്തില്‍ നാളെയും കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍ അറിയിച്ചു. വ്യാപരികള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് പൊലീസും വ്യക്തമാക്കി. ദേശീയ പണിമുടക്കില്‍ നിര്‍ബന്ധിച്ച് കടയടപ്പിക്കാനുള്ള ശ്രമം നടന്ന മഞ്ചേരിയിലാണ് വ്യാപാരികളും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായത്.

മലപ്പുറം ഉള്‍പ്പെടെ ജില്ലയിലെ പ്രധാന നഗരങ്ങളിലെല്ലാം മിക്ക കടകളും അടഞ്ഞു കിടന്നെങ്കിലും തുറന്നു പ്രവര്‍ത്തിച്ച ഒറ്റപ്പെട്ട കടകള്‍ക്കെതിരെ കാര്യമായ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ മഞ്ചേരി നഗരത്തില്‍ സമരക്കാര്‍ കടകളടപ്പിക്കാനെത്തിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്.

ആദ്യ ഘട്ടത്തില്‍ പൊലീസിന്‍റെ സാന്നിദ്ധ്യമില്ലാതിരുന്നതാണ് പ്രശ്നത്തിനിടയാക്കിയത്. പിന്നീട് മലപ്പുറം ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തിലിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി വ്യാപാരികള്‍ക്ക് സംരംക്ഷണം നല്‍കുകയായിരുന്നു. ആവശ്യമെങ്കില്‍ കൂടുതല്‍ പൊലീസെത്തുമെന്നും വ്യാപാരികള്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കുമെന്നും മലപ്പുറം എസ്.പി പ്രതീഷ്കുമാര്‍ പറഞ്ഞു.

നഗരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജില്ലയിലെ ഗ്രാമങ്ങളില്‍ കൂടുതല്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. പെട്രോള്‍ പമ്പുകള്‍ തുറന്നിട്ടുണ്ട്. പണിമുടക്കിന് പിന്തുണ അറിയിച്ച് എഫ്.ഐ.ടി.യു അസെറ്റ് സംയുക്ത സമര സമിതി മലപ്പുറത്ത് ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. മലപ്പുറം തിരൂരിലും പരപ്പനങ്ങാടിയിലും അങ്ങാടിപ്പുറത്തും സമരാനുകൂലികള്‍ ട്രെയിനുകള്‍ തടഞ്ഞു.