LiveTV

Live

Kerala

നാഷണല്‍ സെക്യൂലര്‍ കോണ്‍ഫറന്‍സുമായുള്ള ലയനത്തിന് ഐ.എന്‍.എല്‍ വര്‍ക്കിംഗ് കമ്മിറ്റിയുടെ അംഗീകാരം

പി.ടി.എ റഹീം എം. എല്‍.എയുടെ നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സിന് പദവികള്‍ നല്‍കണമെന്നത് സംബന്ധിച്ച കാര്യങ്ങള്‍ അടുത്ത ദിവസം തീരുമാനിക്കും. 

നാഷണല്‍ സെക്യൂലര്‍ കോണ്‍ഫറന്‍സുമായുള്ള ലയനത്തിന് ഐ.എന്‍.എല്‍ വര്‍ക്കിംഗ് കമ്മിറ്റിയുടെ അംഗീകാരം

നാഷണല്‍ സെക്യൂലര്‍ കോണ്‍ഫറന്‍സുമായുള്ള ലയനത്തിന് ഐ.എന്‍.എല്‍ വര്‍ക്കിംഗ് കമ്മിറ്റിയുടെ അംഗീകാരം. പി.ടി.എ റഹീം എം. എല്‍.എയുടെ നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സിന് പദവികള്‍ നല്‍കണമെന്നത് സംബന്ധിച്ച കാര്യങ്ങള്‍ അടുത്ത ദിവസം തീരുമാനിക്കും. പാര്‍‍ട്ടിയുടെ ശക്തി തെളിയിക്കുന്ന തരത്തിലുള്ള ലയന സമ്മേളനം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ ഭരണഘടന അനുസരിച്ച് നയപരമായ കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ അവതരിപ്പിച്ച് അംഗീകാരം നേടണം.നേതൃത്വത്തില്‍ ധാരണയായതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെയാണ് വര്‍ക്കിംഗ് കമ്മിറ്റി യോഗം വിളിച്ചത്. ലയനത്തെ സ്വാഗതം ചെയ്യുന്ന നിലപാടാണ് എല്ലാവരും എടുത്തത്. ഏതൊക്കെ പദവികള്‍ നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സിന് നല്‍കണമെന്ന കാര്യം തീരുമാനിക്കാന്‍ എ.പി അബ്ദുല്‍ വഹാബ്,കാസിം ഇരിക്കൂര്‍,അഹമ്മദ് ദേവര്‍കോവില്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പ്രസിഡന്റ്,ജനറല്‍ സെക്രട്ടറി പദവികള്‍ വിട്ടുകൊടുക്കാതെ മറ്റ് പദവികള്‍ എന്‍.എസ്.സിക്ക് നല്‍കാനാണ് ഐ.എന്‍.എല്ലില്‍ ഉണ്ടായിരിക്കുന്ന ധാരണ. പി.ടി.എ റഹീം എം.എല്‍.എയാണ് നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സിന്റെ സംസ്ഥാന പ്രസിഡന്റ് എന്‍.എസ്.സി പ്രതിനിധിയായാണ് താനൂരില്‍ നിന്ന് വി.അബ്ദുറഹ്മാന്‍ നിയമസഭയിലെത്തിയത്.