LiveTV

Live

Kerala

ഓഖിയുടെ പശ്ചാത്തലത്തിൽ ബോട്ടുകളും കപ്പലുകളും ട്രാക്ക് ചെയ്യാൻ കേന്ദ്ര സഹായം തേടിയതായി ഫിഷറീസ് മന്ത്രി

കേരളത്തിൽ കശുവണ്ടി ക്ഷാമമുള്ളതിനാൽ ഇറക്കുമതി ചുങ്കം കുറയ്ക്കാനും കയറ്റുമതിയ്ക്ക് ഇൻസെന്റീവ് വർധിപ്പിക്കാനും വാണിജ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. 

 ഓഖിയുടെ പശ്ചാത്തലത്തിൽ ബോട്ടുകളും കപ്പലുകളും ട്രാക്ക് ചെയ്യാൻ കേന്ദ്ര സഹായം തേടിയതായി ഫിഷറീസ് മന്ത്രി

ഓഖിയുടെ പശ്ചാത്തലത്തിൽ ബോട്ടുകളും കപ്പലുകളും ട്രാക്ക് ചെയ്യാൻ കേന്ദ്ര സഹായം തേടിയതായി ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ. കേരളത്തിൽ കശുവണ്ടി ക്ഷാമമുള്ളതിനാൽ ഇറക്കുമതി ചുങ്കം കുറയ്ക്കാനും കയറ്റുമതിയ്ക്ക് ഇൻസെന്റീവ് വർധിപ്പിക്കാനും വാണിജ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളിക്കുമേൽ ഏർപ്പെടുത്തിയ റോഡ് സെസ് പിൻവലിക്കണമെന്നും ഇതുവരെ പിരിച്ച തുക തിരികെ നൽകാനും ആവശ്യപ്പെട്ടു. പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, വാണിജ്യമന്ത്രി സുരേഷ് പ്രഭു എന്നിവരുമായി മേഴ്സിക്കുട്ടിയമ്മ കൂടിക്കാഴ്ച നടത്തി.