LiveTV

Live

Kerala

അച്ചടക്ക നടപടി നേരിടുന്ന പൊലീസുകാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം

ഇതോടെ അന്വേഷണമോ അച്ചടക്ക നടപടിയോ നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇനി മുതല്‍ സ്ഥാനക്കയറ്റം ലഭിക്കില്ല. പുതിയ പരിഷ്കാരം നടപ്പാക്കാനായി ഓര്‍ഡിനന്‍സ് ഇറക്കാനാണ് മന്ത്രിസഭായോഗത്തിലെ തീരുമാനം.

അച്ചടക്ക നടപടി നേരിടുന്ന പൊലീസുകാര്‍ക്ക് സ്ഥാനക്കയറ്റം  നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം

പൊലീസില്‍ അച്ചടക്ക നടപടി നേരിടുന്നവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ അച്ചടക്ക നടപടി ബാധകമല്ലെന്ന പൊലീസ് ആക്ടിലെ വകുപ്പ് റദ്ദാക്കാന്‍ മന്ത്രിസഭ തീരുമാനമെടുത്തു.

സര്‍ക്കാര്‍ സര്‍വ്വീസിലെ നിയമങ്ങള്‍ പ്രാകരം അന്വേഷണമോ അച്ചടക്ക നടപടിയോ നേരിടുന്ന ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റത്തിന് അര്‍ഹതയില്ല. എന്നാല്‍ പൊലീസില്‍ ഇതുവരെ ഈ നിയമം ബാധകമായിരിന്നില്ല. പൊലീസ് ആക്ടിലെ 101(6) എന്ന വകുപ്പ് പ്രകാരം അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റത്തിന് തടസ്സമുണ്ടായരിന്നില്ല. ഈ വകുപ്പ് ഒഴിവാക്കാനാണ് മന്ത്രിസഭ തീരുമാനമെടുത്തിരിക്കുന്നത്. ഇതോടെ അന്വേഷണമോ അച്ചടക്ക നടപടിയോ നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇനി മുതല്‍ സ്ഥാനക്കയറ്റം ലഭിക്കില്ല. പുതിയ പരിഷ്കാരം നടപ്പാക്കാനായി ഓര്‍ഡിനന്‍സ് ഇറക്കാനാണ് മന്ത്രിസഭായോഗത്തിലെ തീരുമാനം.