LiveTV

Live

Kerala

അതുല്‍ദാസിനെ സി.പി.എം ന്യായീകരിക്കുന്നത് ശരിയല്ലെന്ന് പേരാമ്പ്ര ടൌണ്‍ ജുമാമസ്ജിദ് കമ്മിറ്റി

പള്ളി സന്ദര്‍ശിച്ചതിന് ശേഷം അരുതാത്തതാണ് സംഭവിച്ചതെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ പറഞ്ഞതാണന്ന് പള്ളികമ്മിറ്റി ഭാരവാഹികള്‍ പറയുന്നു.

അതുല്‍ദാസിനെ സി.പി.എം ന്യായീകരിക്കുന്നത് ശരിയല്ലെന്ന് പേരാമ്പ്ര ടൌണ്‍ ജുമാമസ്ജിദ് കമ്മിറ്റി

പള്ളിക്ക് കല്ലെറിഞ്ഞ സംഭവത്തില്‍ ക്ഷമാപണം നടത്തിയതിന് ശേഷം പ്രതി അതുല്‍ദാസിനെ സി.പി.എം ന്യായീകരിക്കുന്നത് ശരിയല്ലെന്ന് പേരാമ്പ്ര ടൌണ്‍ ജുമാമസ്ജിദ് കമ്മിറ്റി. പള്ളി സന്ദര്‍ശിച്ചതിന് ശേഷം അരുതാത്തതാണ് സംഭവിച്ചതെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ പറഞ്ഞതാണന്ന് പള്ളികമ്മിറ്റി ഭാരവാഹികള്‍ പറയുന്നു. മുസ്ലീംലീഗ് ഓഫീസിനെറിഞ്ഞ കല്ല് പള്ളിയില്‍ പതിച്ചതാണന്ന വാദവും ജുമാ മസ്ജിദ് കമ്മിറ്റി തള്ളിക്കളയുന്നു.

പേരാമ്പ്ര ടൌണ്‍ ജുമാ മസ്ജിദിന് നേരെ കല്ലേറുണ്ടായ സംഭവത്തില്‍ ബ്രാഞ്ച് സെക്രട്ടറി പിടിയിലായത് സി.പി.എമ്മിന് വലിയ തിരിച്ചടിയായിരുന്നു. പ്രതിക്കെതിരെ കലാപഹ്വാനത്തിന് കൂടി കേസെടുത്തതോടെ വിഷയം മുതലെടുക്കാന്‍ പ്രതിപക്ഷം രംഗത്തിറങ്ങി. ഇതോടെയാണ് മന്ത്രിമാരടക്കമുള്ള സി.പി.എം നേതാക്കള്‍ രാഷ്ട്രീയ പ്രതിരോധം തീര്‍ത്തത്.കല്ലെറിഞ്ഞത് ആര്‍.എസ്.എസ് പ്രവര്‍ത്തകരാണന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞപ്പോള്‍ അതുല്‍ദാസിനെ ന്യായീകരിച്ചും പൊലീസിനെ തള്ളിപ്പറഞ്ഞുമാണ് ജില്ലാ സെക്രട്ടറി പി.മോഹനന്‍ രംഗത്ത് വന്നത്.ജില്ലാ സെക്രട്ടറി അടക്കമുള്ളവര്‍ പള്ളി സന്ദര്‍ശിച്ച ക്ഷമാപണം നടത്തിയതിന് ശേഷം നിലപാട് മാറ്റുന്നത് ശരിയല്ലന്നാണ് പള്ളികമ്മിറ്റിയുടെ നിലപാട്. മുസ്ലീംലീഗ് ഓഫീസിന് നേരെ എറിഞ്ഞ കല്ല് പളളിയില്‍ കൊണ്ടതാണെന്ന വാദവും പള്ളി കമ്മിറ്റി തള്ളിക്കളഞ്ഞിട്ടുണ്ട്.

Also read: പേരാമ്പ്ര മുസ്‍ലിം പളളിയിലെ കല്ലേറ്: സി.പി.എം ബ്രാഞ്ച് സെക്രട്ടറി അതുല്‍ദാസിന് ജാമ്യം