LiveTV

Live

Kerala

കൊയിലാണ്ടിയില്‍ സി.പി.എം - ബി.ജെ.പി സംഘര്‍ഷം, ബോംബേറ്

സംഘ്പരിവാര്‍ നടത്തിയ ഹര്‍ത്താല്‍ ദിവസം ബി.ജെ.പി പ്രവര്‍ത്തകര്‍ തുടങ്ങിവെച്ച അക്രമം ബി.ജെ.പി - സി.പി.എം സംഘര്‍ഷത്തിനു വഴിവെച്ചു.

കൊയിലാണ്ടിയില്‍ സി.പി.എം - ബി.ജെ.പി സംഘര്‍ഷം, ബോംബേറ്

കോഴിക്കോട് കൊയിലാണ്ടിയില്‍ സി.പി.എം - ബി.ജെ.പി സംഘര്‍ഷം തുടരുന്നു. ഇന്ന് രാവിലെയും സി.പി.എം - ബി.ജെ.പി പ്രാദേശിക നേതാക്കളുടെ വീടിന് നേരെ ബോംബേറുണ്ടായി. അക്രമം തുടരുന്ന പശ്ചാത്തലത്തില്‍ കൊയിലാണ്ടിയില്‍ വൈകുന്നേരം 4 മണിക്ക് സര്‍വ്വകക്ഷിയോഗം ചേരും

സംഘ്പരിവാര്‍ നടത്തിയ ഹര്‍ത്താല്‍ ദിവസം ബി.ജെ.പി പ്രവര്‍ത്തകര്‍ തുടങ്ങിവെച്ച അക്രമം ബി.ജെ.പി - സി.പി.എം സംഘര്‍ഷത്തിനു വഴിവെച്ചു. നഗരസഭ ചെയര്‍മാന്‍ അടക്കമുള്ളവരെ ബി.ജെ.പി പ്രവര്‍ത്തകര്‍ ഹര്‍ത്താല്‍ ദിനത്തില്‍ തടഞ്ഞുവെച്ചിരുന്നു. തുടര്‍ന്ന് ഇരു പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും ബോംബേറുണ്ടായി.

ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് സി.പി.എം ഏരിയാ കമ്മറ്റി മെമ്പറും കൊയിലാണ്ടി നഗരസഭാ സ്ഥിരം സമിതി അംഗവുമായ കെ.ഷിജുവിന്‍റെ വീടിന് നേരെ ബോംബേറുണ്ടായത്. അല്‍പസമയത്തിനുള്ളില്‍ ബി.ജെ.പി മണ്ഡലം സെക്രട്ടറി കെ.മുകുന്ദന്‍റെ വീടിന് നേരെയും ബോംബെറിഞ്ഞു. ഇരു വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അക്രമം തുടരുന്ന സാഹചര്യത്തില്‍ കൊയിലാണ്ടി എം.എല്‍.എ കെ.ദാസന്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു.