LiveTV

Live

Kerala

വില്ലേജ് ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് പരാതി; മൃതദേഹം നാട്ടിലെത്തിക്കാനാവാതെ ബന്ധുക്കള്‍

മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തിരുത്തല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ വില്ലേജ് ഓഫീസര്‍ വലക്കുന്നതായി പരാതി.

വില്ലേജ് ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് പരാതി; മൃതദേഹം നാട്ടിലെത്തിക്കാനാവാതെ ബന്ധുക്കള്‍

സൌദി അറേബ്യയില്‍ മരണപ്പെട്ടയാളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തിരുത്തല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ വില്ലേജ് ഓഫീസര്‍. മരണപ്പെട്ടയാളുടെ ഭാര്യയുടെ പേര് റവന്യു രേഖകകളിലും വ്യത്യാസമായതിനാലാണ് തിരുത്തല്‍ സര്‍ട്ടഫിക്കറ്റ് വേണ്ടി വന്നത്. തിരുവനന്തപും അണ്ടൂര്‍ക്കോണം വില്ലേജ് ഓഫീസറാണ് ബന്ധുക്കളെ വലക്കുന്നത്.

പോത്തന്‍കോട് മോഹനപുരം സ്വദേശി അഷ്റഫുദ്ദീന്‍ ഞായറാഴ്ചയാണ് സൌദിയിലെ ഹൈലില്‍ അപകടത്തില്‍ മരിച്ചത്. മൃതദേഹം വിട്ടുകിട്ടുന്നതിന് ഭാര്യയുടെ പേരില്‍ നോട്ടറി മുഖേന അപേക്ഷ നല്‍കണം. ഇതിന് വേണ്ടി രേഖകള്‍ തയാറാക്കിയപ്പോഴാണ് അഷ്റഫുദ്ദീന്‍റെ ഭാര്യ ഷക്കീലയുടെ പേരിലെ വ്യത്യാസം മനസിലായത്. റവന്യു രേഖയിലും പാസ്പോര്‍ട്ടിലും ഷക്കിലയുടെ പേര് വ്യത്യസ്തമാണ്. ഇത് രണ്ടും ഒരാളുടേതാണെന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ മൃതദേഹം വിട്ടു കിട്ടാനായി നടപടി പൂര്‍ത്തിയാക്കാന്‍ കഴിയൂ. അണ്ടൂര്‍ക്കോണം വില്ലേജ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കി ഓഫീസില്‍ കയറിയിറങ്ങിയിട്ടും സര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ നല്‍കാന്‍ വില്ലേജ് ഓഫീസര്‍ ജോജി തയാറല്ല.

ഇതിനിടെ പഞ്ചായത്ത് ഓഫീസില്‍ നിന്ന് സര്‍ട്ടിഫിക്ക് വാങ്ങിയെങ്കിലും ഇത് മതിയാകുമോ എന്ന ആശങ്ക അധികൃതര്‍ക്കുണ്ട്. വില്ലേജ് ഓഫീസര്‍ ജോജിക്കെതിരെ സമാനമായ പരാതികളുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉപ്പയുടെ മൃതദേഹം വേഗത്തിലെത്തിക്കാന്‍ കഴിയാന്‍ അധികൃതര്‍ ഇടപെടണമെന്ന ആവശ്യമാണ് ആസിഫിനുള്ളത്.