LiveTV

Live

Kerala

അംഗീകരിക്കാനാവില്ല ഈ ചുഷണം; ആലപ്പാടിനായി കെെകോര്‍ത്ത് സോഷ്യല്‍ മീഡിയ

ശേഷിക്കുന്ന തീരമെങ്കിലും കടലെടുക്കുന്നതിന് മുമ്പ് ഖനനം നിർത്തിവെക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

അംഗീകരിക്കാനാവില്ല ഈ ചുഷണം; ആലപ്പാടിനായി കെെകോര്‍ത്ത് സോഷ്യല്‍ മീഡിയ

കരിമണൽ ഖനനത്തെ തുടർന്ന് ഗുരുതര പാരിസ്ഥിതിക ഭീഷണി നേരിടുന്ന തീരപ്രദേശമായ ആലപ്പാടിനായി കെെകോർത്ത് സോഷ്യൽ മീഡിയ. കൊല്ലം കരുനാഗപ്പള്ളിയിലുള്ള ആലപ്പാട്ട് തീരപ്രദേശത്ത് നടക്കുന്ന കരിമണൽ ഖനനത്തിനെതിരെയാണ് വ്യാപകമായ ജനരോഷമുയർന്നിരിക്കുന്നത്.

അംഗീകരിക്കാനാവില്ല ഈ ചുഷണം; ആലപ്പാടിനായി കെെകോര്‍ത്ത് സോഷ്യല്‍ മീഡിയ

ഇന്ത്യൻ റയർ എർത്‍‍സ് ലിമിറ്റഡ്, കേരള മിനറൽസ് ആൻഡ് മെറ്റൽസ് എന്നീ കമ്പനികൾ 1965 മുതലാണ് ആലപ്പാട്ട് നിന്നും കരിമണൽ ഖനനം ആരംഭിച്ചത്. 1955ലെ ലിത്തോമാപ്പ് പ്രകാരം 89.5 ചതുരശ്ര കി.മീ ഭൂവിസ്തൃതി ഉണ്ടായിരുന്ന പ്രദേശം, ഖനനം മൂലം 7.6 ചതുരശ്ര കിലോ മീറ്ററായി ചുരുങ്ങിയതായാണ് റിപ്പോർട്ടുകൾ. ഇതേ തുടർന്ന്, പ്രദേശത്തെ ഖനനത്തിനെതിരെ ‘സേവ് ആലപ്പാട്’ എന്ന ഹാഷ് ടാഗിൽ സോഷ്യൽ മീഡിയയില്‍ ഉള്‍പ്പടെ ക്യാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്. സാമൂഹ്യ മേഖലയിൽ നിന്നടക്കമുള്ള പ്രമുഖർ ഇതിന് പിന്തുണ അർ‌പ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.

പ്രളയം വന്നപ്പോൾ ജീവൻ വരെ മറന്ന് നമ്മലോടോപ്പം നിന്നവർക്ക് ഒരു ദുരന്തം ഉണ്ടാകുമ്പോൾ നമ്മൾ കൂടെ ഉണ്ടാകണം ...... അതിന്...

Posted by Malayalam Media on Monday, January 7, 2019

ആലപ്പാട് പഞ്ചായത്തിലെ അവശേഷിക്കുന്ന കരയിൽ ഇപ്പോഴും ഖനനം തുടർന്ന് കൊണ്ടിരിക്കുകയാണ്. ശേഷിക്കുന്ന തീരമെങ്കിലും കടലെടുക്കുന്നതിന് മുമ്പ് ഖനനം നിർത്തിവെക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രളയ സമയത്ത് നാടിന്റെയൊന്നാകെ രക്ഷക്കെത്തിയ പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനവും, നിലനിൽപ്പും വരെ കരിമണല്‍ ഖനനം കാരണം അപകടഭീഷണിയിലാണ്.

അംഗീകരിക്കാനാവില്ല ഈ ചുഷണം; ആലപ്പാടിനായി കെെകോര്‍ത്ത് സോഷ്യല്‍ മീഡിയ

അനുമതിയില്ലാത്ത സ്ഥലങ്ങളിലും ഐ.ആർ.ഇ കമ്പനി ഖനനം നടത്തുന്നതായി നാട്ടുകാർ പറയുന്നു. ഖനനത്തിന് പുറമെ, പ്രദേശത്തേക്ക് പുറം തള്ളുന്ന മാലിന്യം കടലിന്റ ആവാസ വ്യവസ്ഥയെയും മത്സ്യസമ്പത്തിനെയും ബാധിച്ചിട്ടുണ്ട്. കടലിനും കായലിനും ഇടക്കുള്ള ഗ്രാമമാണ് ആലപ്പാട്. ഇനിയും ഖനനം തുടര്‍ന്നാല്‍ ഗ്രാമം ഭൂപടത്തില്‍ മാത്രമായിത്തീരുമെന്ന ഭീതിയിലാണ് ഇവിടത്തുകാര്‍.