LiveTV

Live

Kerala

ഹര്‍ത്താലും അക്രമവും നടക്കുമ്പോള്‍ അയ്യപ്പഭക്തര്‍ക്കായി വാതില്‍ തുറന്നുകൊടുത്ത് ഒരു മുസ്‍ലിം പള്ളി

ഹൈദരാബാദിൽ നിന്ന് യാത്ര തിരിച്ച അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം കുഴല്‍മന്ദത്തിനടുത്ത് അപകടത്തില്‍ പെടുകയായിരുന്നു. എന്നാല്‍ രാവിലെ നമസ്കാരത്തിനായി സമീപത്തെ പള്ളിയിലേക്ക് പോവുകയായിരുന്ന...

ഹര്‍ത്താലും അക്രമവും നടക്കുമ്പോള്‍ അയ്യപ്പഭക്തര്‍ക്കായി വാതില്‍ തുറന്നുകൊടുത്ത് ഒരു മുസ്‍ലിം പള്ളി

സ്ത്രീകള്‍ ശബരിമല ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച കേരളത്തില്‍ ഹര്‍ത്താലും സംഘർഷവും നടക്കുമ്പോള്‍ പാലക്കാട് ജില്ല സാക്ഷ്യം വഹിച്ചത് സ്നേഹത്തിന്റെയും മതസൌഹാര്‍ദ്ദത്തിന്റെയും മറ്റൊരു കാഴ്ചക്ക്. അപകടത്തില്‍ പെട്ട അയ്യപ്പഭക്തരെ രക്ഷപ്പെടുത്തി പള്ളിയിലേക്ക് കൂട്ടിക്കൊണ്ടു പോയി ഭക്ഷണം നല്‍കുകയായിരുന്നു ഇവിടെ ചിലര്‍. ‌

ഹൈദരാബാദിൽ നിന്ന് യാത്ര തിരിച്ച അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം കുഴല്‍മന്ദത്തിനടുത്ത് അപകടത്തില്‍ പെടുകയായിരുന്നു. എന്നാല്‍ രാവിലെ നമസ്കാരത്തിനായി സമീപത്തെ പള്ളിയിലേക്ക് പോവുകയായിരുന്ന ഒരു സംഘം അപകടം കാണാനിടയായി. നെൽവയലിലേക്ക് വീഴാനാഞ്ഞു നിന്നിരുന്ന വാഹനത്തിൽ നിന്ന് ഉടന്‍ ഭക്തരെ പുറത്തെടുത്തു രക്ഷപ്പെടുത്തി. പിന്നീട് അവരെ പള്ളിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും അവിടെ അവർക്ക് ഭക്ഷണമൊരുക്കുകയും ചെയ്തു.

"അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം പൂർണമായും നശിച്ചു. വാഹനം ഒരു വർക്ക്ഷോപ്പിലേക്ക് കൊണ്ടുപോയിട്ടുണ്ട്. രക്ഷപ്പെടുത്തിയ തീർത്ഥാടകരെ ഞങ്ങൾ പള്ളിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവര്‍ക്ക് അവിടെ ക്ഷണവും നല്‍കി. ചെറിയ പരിക്കുകളോടെ എല്ലാവരും രക്ഷപ്പെട്ടു." രക്ഷപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്ന ഷാഹുൽ ഹമീദ് ഫൈസി പറഞ്ഞു. പിന്നീട് ഏതാനും മണിക്കൂറുകൾക്ക് ശേഷം പോലീസ് മറ്റൊരു വാഹനം ഏർപ്പാടാക്കിയാണ് ഭക്തരെ ശബരിമലയിലേക്ക് അയച്ചത്.