LiveTV

Live

Kerala

സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനത്തില്‍ വാ മൂടിക്കെട്ടി മാധ്യമപ്രവര്‍ത്തകന്റെ പ്രതിഷേധം

മംഗളം ഫോട്ടോഗ്രാഫര്‍ ജയമോഹന്‍ തമ്പിയാണ് കറുത്ത തുണികൊണ്ട് വാ മൂടിക്കെട്ടി പ്രതിഷേധിച്ചത്.

സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനത്തില്‍ വാ മൂടിക്കെട്ടി മാധ്യമപ്രവര്‍ത്തകന്റെ പ്രതിഷേധം

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ കൊല്ലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകന്റെ പ്രതിഷേധം. മംഗളം ഫോട്ടോഗ്രാഫര്‍ ജയമോഹന്‍ തമ്പിയാണ് കറുത്ത തുണികൊണ്ട് വാ മൂടിക്കെട്ടി പ്രതിഷേധിച്ചത്. ഹര്‍ത്താലിനിടെ നടന്ന ആക്രമത്തില്‍ ജയമോഹന്‍ തന്പിക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ ആക്രമസംഭവങ്ങളില്‍ ഖേദപ്രകടനം നടത്താന്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറി തയ്യാറായില്ല. വാര്‍ത്താസമ്മേളനത്തിന് ശേഷം ജയമോഹന്‍ തന്പിയുമായി സംസാരിച്ച ശേഷമായിരുന്നു സുരേന്ദ്രന്റെ മടക്കം.