LiveTV

Live

Kerala

സാമ്പത്തിക സംവരണം; കേന്ദ്രസര്‍ക്കാര്‍ നീക്കം ആശങ്കാജനകമെന്ന് മഅ്ദനി

സാമ്പത്തിക സംവരണം; കേന്ദ്രസര്‍ക്കാര്‍ നീക്കം ആശങ്കാജനകമെന്ന് മഅ്ദനി

മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ആശങ്കാജനകമെന്ന് പി.ഡി.പി നേതാവ് അബ്ദുള്‍ നാസിര്‍ മഅ്ദനി. സംവരണ നീക്കം ഭരണഘടന വിഭാവനം ചെയുന്ന സാമൂഹ്യ നീതിക്ക് വിരുദ്ധമാണെന്ന് കുറിച്ച മഅ്ദനി, സാമ്പത്തിക സംവരണം നടപ്പാക്കുന്നതിലേക്കുള്ള മുന്നൊരുക്കമാണ് നിലവിലെ തീരുമാനമെന്നും അഭിപ്രായപ്പെട്ടു.

മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലിയിലും വിദ്യാഭാസത്തിലും പത്തു ശതമാനം സംവരണം നടപ്പാക്കാനാണ് കേന്ദ്രം തീരുമാനമെടുത്തിരിക്കുന്നത്. ഇതിനായുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കെ വിവിധ കോണില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. തികഞ്ഞ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ് സര്‍ക്കാര്‍ നീക്കമെന്നും, സംവരണ സിദ്ധാന്തത്തിന് നിരക്കാത്ത തീരുമാനം ആശങ്കാജനകമാണെന്നും മഅ്ദനി പറഞ്ഞു.