LiveTV

Live

Kerala

കോഴിക്കോട് ഹര്‍ത്താല്‍ അക്രമം; ജില്ലാ പൊലീസ് മേധാവിക്കെതിരെ ഗുരുതര ആരോപണവുമായി പൊലീസ് ഉദ്യോഗസ്ഥന്‍

‘എണ്ണത്തില്‍ വളരെ കുറഞ്ഞ ഒരു സംഘത്തിന് തോന്നുന്നിടത്തെല്ലാം പ്രകടനം നടത്താനും അക്രമം കാണിക്കാനും സാധിക്കുന്ന വിധത്തില്‍ ദുര്‍ബലമായിരുന്നു കോഴിക്കോട് ജില്ലാ പൊലീസ് മേധാവി ഒരുക്കിയ സുരക്ഷാ സംവിധാനം’

കോഴിക്കോട് ഹര്‍ത്താല്‍ അക്രമം; ജില്ലാ പൊലീസ് മേധാവിക്കെതിരെ ഗുരുതര ആരോപണവുമായി പൊലീസ് ഉദ്യോഗസ്ഥന്‍

സംഘപരിവാര്‍ ഹര്‍ത്താല്‍ ദിനത്തിലെ സുരക്ഷാക്രമീകരണങ്ങളെ ചൊല്ലി കോഴിക്കോട്ടെ പൊലീസില്‍ അതൃപ്തി പുകയുന്നു. സേനാ വിന്യാസം പാളിയതാണ് സംഘപരിവാറിന്റെ അഴിഞ്ഞാട്ടത്തിന് സഹായകമായതെന്നാണ് സേനാ അംഗങ്ങള്‍ക്കിടയില്‍ നിന്ന് ഉയരുന്ന പരാതി. സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിന്റെ നടപടികള്‍ക്ക് എതിരെ പരസ്യ പ്രതികരണവുമായി ഇതിനിടെ െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ സോഷ്യല്‍ മീഡിയിയിലിട്ട കുറിപ്പ് വലിയ ചര്‍ച്ചകള്‍ക്കാണ് പൊലീസില്‍ വഴിവെച്ചിരിക്കുന്നത്.

അച്ചടക്ക ലംഘനവും നടപടികളും ഉണ്ടാകുമെങ്കിലും ഉന്നത ഉദ്യോഗസ്ഥന്റെ ഗുരുതരമായ വീഴ്ചക്ക് കോഴിക്കോട്ടെ പൊലീസുകാര്‍ മുഴുവന്‍ അപമാനിതരാകേണ്ടതില്ലെന്ന് ഉമേഷ് പറയുന്നു.

Also read: സംഘ്പരിവാര്‍ അക്രമങ്ങള്‍: കോഴിക്കോട് ജില്ലയില്‍ പോലീസിന്‍റെ കനത്ത ജാഗ്രത നിര്‍ദ്ദേശം

Also read: കോഴിക്കോട് ജില്ലയില്‍ വ്യാപക അക്രമം; വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി

എണ്ണത്തില്‍ വളരെ കുറഞ്ഞ ഒരു സംഘത്തിന് തോന്നുന്നിടത്തെല്ലാം പ്രകടനം നടത്താനും അക്രമം കാണിക്കാനും സാധിക്കുന്ന വിധത്തില്‍ ദുര്‍ബലമായിരുന്നു കോഴിക്കോട് ജില്ലാ പൊലീസ് മേധാവി ഒരുക്കിയ സുരക്ഷാ സംവിധാനമെന്ന് ഉമേഷ് ആരോപിക്കുന്നു. മിഠായിത്തെരുവിലേക്ക് ധാരാളം വഴികളുള്ളത് കൊണ്ട് അക്രമികളെ നിയന്ത്രിക്കാന്‍ പറ്റിയില്ലെന്ന പൊലീസ് മേധാവിയുടെ വാദം ഉമേഷ് തള്ളിക്കളയുന്നു. 'മിഠായിത്തെരുവില്‍ അക്രമികള്‍ വന്നത് ഊടുവഴികളിലൂടെയല്ല, പ്രധാന റോഡുകളിലൂടെയാണ്. വഴികളില്‍ അക്രമികളെ തടയാനുള്ള പൊലീസിനെ വിന്യസിച്ചാല്‍ തന്നെ വിജയിക്കുമായിരുന്നു പക്ഷെ അതുണ്ടായില്ല'

'അക്രമത്തെ തടയുന്നതാണ് പൊലീസിങ് എന്ന് ഒരു IPS ഉദ്യോഗസ്ഥന് അറിയേണ്ടതല്ലേ? അവിടെ ജോലിക്കു നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് താന്‍ പ്ലാന്‍ ചെയ്തിരിക്കുന്ന ബന്തവസ്സിനെക്കുറിച്ചു മനസ്സിലാക്കികൊടുക്കേണ്ടതും മറ്റു യൂണിറ്റുകളില്‍ നിന്നും വന്നു ജോലിചെയ്യുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെങ്കിലും സ്ഥലത്തിന്റെ ലേ ഔട്ടും അക്രമികള്‍ക്ക് വരാനും പോകാനുമുള്ള വഴികളും വരച്ചു കൊടുക്കേണ്ടതല്ലേ?

സര്‍ക്കാരും ഡി ജി.പിയും നിര്‍ദ്ദേശിച്ച പ്രകാരം കടകള്‍ക്കു സുരക്ഷ നല്‍കാനുള്ള എല്ലാ സാഹചര്യവും ഉണ്ടായിരുന്നിട്ടും പോലീസിന്റെ വില കളയുന്ന അവസ്ഥയുണ്ടാക്കിയത് അറിവില്ലായ്മ കൊണ്ടോ അതോ മറ്റെന്തെങ്കിലും താല്‍പര്യങ്ങള്‍ കൊണ്ടോ?' എന്നാണ് ഉമേഷിന്റെ ചോദ്യം.

സുരക്ഷാ പരാജയത്തിന്റെ ഏറ്റവും വലിയ ഉദാരണമായിരുന്നു വലിയങ്ങാടിയില്‍ കണ്ടത്. കച്ചവടക്കാര്‍ ധീരമായി കടകള്‍ തുറന്ന വലിയങ്ങാടിയില്‍ നിയോഗിച്ചത് രണ്ടേ രണ്ടു പൊലീസുകാരെയായിരുന്നു. പൊലീസുകാരെ അടിമകളെന്ന മട്ടില്‍ കാണാതെ അവര്‍ക്കു ധൈര്യവും ഊര്‍ജ്ജവും നല്‍കി നയിക്കുമ്പോഴാണ് ഒരാള്‍ യഥാര്‍ത്ഥ പൊലീസ് മേധാവിയാകുന്നത്. അതിനു കീഴുദ്യോഗസ്ഥര്‍ വിഡ്ഢികളാണെന്ന ധാരണ മാറ്റണം. ചുമലിലുള്ള മൂന്നക്ഷരമൊഴിച്ചാല്‍ ഒപ്പം നില്‍ക്കാന്‍ പറ്റുന്ന വിദ്യാഭ്യാസമുള്ളവരാണ് പൊലീസുകാരിലേറെയുമെന്നും ഉമേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

മിനിഞ്ഞാന്ന് പാതിരാത്രി നമ്മുടെ പ്രിയപ്പെട്ട തെരുവിന് കാവലിരിക്കുകയാണ് പോലീസുകാർ. ഭരണഘടനക്കും സുപ്രീം കോടതിക്കുമെതിരെ ...

Posted by Umesh Vallikkunnu on Saturday, January 5, 2019