LiveTV

Live

Kerala

‘അയാം സോറി അയ്യപ്പാ, നാന്‍ ഉള്ളെ വന്താ യെന്നപ്പാ..’ വൈറലായി തമിഴ് ബാന്റിന്റെ പാട്ട്

പാ രഞ്ജിത്തിന്റെ തന്നെ ബാന്റാണ് കാസ്റ്റ് ലെസ് ബാന്റ്. ‘അയാം സോറി അയ്യപ്പാ, നാന്‍ ഉള്ളെ വന്താ യെന്നപ്പാ’ എന്നു തുടങ്ങുന്ന ഗാനം ശബരിമല സ്ത്രീ പ്രവേശനത്തെ പിന്തുണയ്ക്കുന്നതാണ്..

‘അയാം സോറി അയ്യപ്പാ, നാന്‍ ഉള്ളെ വന്താ യെന്നപ്പാ..’ വൈറലായി തമിഴ് ബാന്റിന്റെ പാട്ട്

തമിഴ് മ്യൂസിക് ബാന്റിന്റെ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഗാനം വൈറലാവുന്നു. 'കാസ്റ്റ് ലെസ് മ്യൂസിക് ബാന്റ്' അവതരിപ്പിച്ച ഗാനമാണ് വൈറലായത്. പാ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന വാനം ഫെസ്റ്റിന്റെ ഭാഗമായി നടന്ന സംഗീത നിശയിലായിരുന്നു ഗാനം അവതരിപ്പിച്ചത്.

പാ രഞ്ജിത്തിന്റെ തന്നെ ബാന്റാണ് കാസ്റ്റ് ലെസ് ബാന്റ്. 'അയാം സോറി അയ്യപ്പാ, നാന്‍ ഉള്ളെ വന്താ യെന്നപ്പാ' എന്നു തുടങ്ങുന്ന ഗാനം ശബരിമല സ്ത്രീ പ്രവേശനത്തെ പിന്തുണയ്ക്കുന്നതാണ്. പാട്ടിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

19 പേരടങ്ങിയ സംഘമാണ് ബാന്റിലുള്ളത്. എഴുത്തുകാരനായ സി. ഇയോതൈതസ് ഉപയോഗിച്ച ജാതി ഇല്ലാത്ത തമിഴ് ജനത എന്ന പ്രയോഗത്തില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ടാണ് ബാന്റിന് ‘കാസ്‌റ്റ്‌ലെസ് കലക്ടീവ്’ എന്ന പേര് നല്‍കിയിരിക്കുന്നത്.

ചെന്നൈ മൈലാപ്പൂരിലാണ് നീലം കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള വാനം ഫെസ്റ്റ് നടത്തിയത്. ജാതിയും മതവും ഇല്ലാത്ത സമത്വ ലോകത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയാണ് ഫെസ്റ്റിന്റെ ലക്ഷ്യം. ഇതേ ലക്ഷ്യത്തോടെ രൂപീകരിച്ചതാണ് കാസ്റ്റ് ലെസ് മ്യൂസിക് ബാന്റ.