മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക ആക്രമണം; സംഘ്പരിവാര്‍ വാര്‍ത്താസമ്മേളനങ്ങള്‍ ബഹിഷ്കരിക്കാന്‍ തീരുമാനം
ശബരിമല കര്‍മ സമിതിയുടെ സംസ്ഥാന ഹര്‍ത്താലിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ വ്യാപക അക്രമം നടന്നത്

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ മാധ്യമപ്രവർത്തകർക്ക് നേരെ വ്യാപക ആക്രമണം. ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ബി.ജെ.പിയും സംഘ്പരിവാർ സംഘടനകളും ഇന്ന് വിളിച്ചു ചേർക്കുന്ന വാർത്താസമ്മേളനങ്ങൾ ബഹിഷ്കരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു.

മാധ്യമ സ്വാതന്ത്ര്യത്തെ കയ്യൂക്ക് കൊണ്ട് തല്ലി കെടുത്താനായിരുന്നു ബി.ജെ.പി ശ്രമം. തിരുവനന്തപുരത്ത് ബലപ്രയോഗത്തിലൂടെ കടയടപ്പിക്കാനുള്ള ബി.ജെ.പി ശ്രമം പകർത്തിയ ഏഷ്യാനെറ്റ്, മനോരമ ന്യൂസ് ക്യാമറാമാന്മാരെ വളഞ്ഞിട്ട് തല്ലി. എഷ്യാനെറ്റ് ക്യാമറാമാൻ ബൈജുവിന്റെ കൈക്ക് സാരമായ പരിക്കേറ്റു.
കൊല്ലത്തും പാലക്കാടും മാധ്യമ പ്രവർത്തകർക്കു നേരെ വ്യാപക അക്രമമുണ്ടായി. ഇതില്‍ പ്രതിഷേധിച്ച് മാധ്യമ പ്രവർത്തകർ ബി.ജെ.പിയുടെ എല്ലാ പരിപാടികളും ഇന്ന് ബഹിഷ്ക്കരിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ പത്രപ്രവർത്തക യൂണിയന്റെ നേതൃത്വത്തിൽ മാർച്ച് നടത്തി

തരുവനന്തപുരത്ത് അക്രമികളില്‍നിന്ന് സംരക്ഷണം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമപ്രവര്‍ത്തകര്‍ പിന്മാറി. ശബരിമല കര്‍മസമിതിയുടെ സമരവുമായി ബന്ധപ്പെട്ട വാര്‍ത്തകളൊന്നും നല്‍കേണ്ടെന്നാണ് തീരുമാനം.
മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം നടക്കുന്ന പശ്ചാത്തലത്തില്‍ ഹര്‍ത്താല്‍ അനുകൂലികളുടെ വാര്‍ത്താ സമ്മേളനം ബഹിഷ്കരിക്കാന്‍ കേരള പത്രപ്രവര്‍ത്തക യൂണിയന് ആഹ്വാനം ചെയ്തു. മറ്റ് ജില്ലകളിലും ബഹിഷ്കരണ നടപടി സ്വീകരിച്ചിട്ടുണ്ട്.
സംഭവത്തെ ഗൗരവത്തോടെ കണ്ട് നടപടിയെടുക്കുമെന് ഡി.ജി.പി അറിയിച്ചു. മാധ്യമങ്ങൾക്ക് എതിരെയുള്ള ആക്രമണങ്ങൾ അന്വേഷിക്കുന്നതിന് പ്രത്യേക സംഘങ്ങൾ രൂപീകരിക്കാൻ ജില്ലാ പോലീസ് മേധാവികൾക്ക് നൽകി. ഇന്നലത്തെ ആക്രമണത്തിലും മീഡിയവൺ ന്യൂസ് ടീമിനടക്കം നിരവധി മാധ്യമ പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു