LiveTV

Live

Kerala

വനിതാ മതില്‍ ഇന്ന്; 50 ലക്ഷത്തോളം സ്ത്രീകള്‍ മതിലില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 620 കിലോമീറ്റര്‍ നീളത്തില്‍ ദേശീയ പാതയുടെ പടിഞ്ഞാറ് ഭാഗത്താണ് മതില്‍ തീര്‍ക്കുന്നത്.വൈകിട്ട് നാല് മണി മുതല്‍ 4.15 വരെയാണ് മതില്‍ സംഘടിപ്പിക്കുന്നത്.

വനിതാ മതില്‍ ഇന്ന്; 50 ലക്ഷത്തോളം സ്ത്രീകള്‍ മതിലില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള വനിത മതില്‍ ഇന്ന് നടക്കും.വൈകിട്ട് നാല് മണിക്ക് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് മതില്‍ തീര്‍ക്കുന്നത്. 50 ലക്ഷത്തോളം സ്ത്രീകള്‍ മതിലില്‍ പങ്കെടുക്കുമെന്നാണ് സംഘടാകരുടെ അവകാശവാദം.

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 620 കിലോമീറ്റര്‍ നീളത്തില്‍ ദേശീയ പാതയുടെ പടിഞ്ഞാറ് ഭാഗത്താണ് മതില്‍ തീര്‍ക്കുന്നത്.വൈകിട്ട് നാല് മണി മുതല്‍ 4.15 വരെയാണ് മതില്‍ സംഘടിപ്പിക്കുന്നത്.പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ മൂന്ന് മണിക്ക് അവര്‍ക്ക് നിശ്ചയിച്ച് നല്‍കിയിട്ടുള്ള കേന്ദ്രങ്ങളില്‍ എത്തും.3.45 ന് മതിലിന്‍റെ റിഹേഴ്സല്‍ നടത്തും. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദകാരാട്ട് മതില്‍ ആരംഭിക്കുന്ന വെള്ളയമ്പലത്ത് ഉണ്ടാകും. പരിപാടിക്ക് ഐക്യദാര്‍ഡ്യം അര്‍പ്പിച്ച് മുഖ്യമന്ത്രി വെള്ളയമ്പലത്ത് എത്തും.

തോമസ് ഐസകും കടകംപള്ളി സുരേന്ദ്രനും തലസ്ഥാന ജില്ലയിലെ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട് .മന്ത്രി കെ.കെ ശൈലജ കാസര്‍ഗോഡും ജെ.മേഴ്സിക്കുട്ടിയമ്മ കൊല്ലത്തും വനിത മതിലിന്റെ ഭാഗമാകും. ഇടത് മുന്നണി നേതാക്കളുടെ കുടുംബാംങ്ങളും വിവിധ സ്ഥലങ്ങളില്‍ പരിപാടിയില്‍ പങ്കെടുക്കും.അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാതിരുന്ന ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി വനിത മതിലിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എത്തുമോയെന്ന് ബി.ജെ.പി കേന്ദ്രങ്ങളും ഉറ്റ് നോക്കുന്നുണ്ട്.