LiveTV

Live

Kerala

വനിതാ മതില്‍ ഉയര്‍ന്നു

വൈകിട്ട് നാല് മണിക്ക് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 620 കിലോമീറ്റര്‍ ദൂരത്തിലാണ് മതില്‍ തീര്‍ത്തത്. ആദ്യ കണ്ണിയായി മന്ത്രി ഷൈലജ ടീച്ചറും അവസാന കണ്ണിയായി വൃന്ദ കാരാട്ടും അണിനിരന്നു..

വനിതാ മതില്‍ ഉയര്‍ന്നു

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് വനിതാമതില്‍ തീര്‍ത്തു. കാസര്‍കോട് മന്ത്രി കെ.കെ ശൈലജ ആദ്യ കണ്ണിയായി. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് തിരുവനന്തപുരത്ത് അവസാന കണ്ണിയായി. 620 കിലോമീറ്റര്‍ നീളത്തില്‍ വനിതകള്‍ തീര്‍ത്ത മതിലില്‍ ലക്ഷങ്ങള്‍ പങ്കാളികളായി.

വൈകിട്ട് നാലിന് നവോത്ഥാന പ്രതിജ്ഞയോടെ ആരംഭിച്ച വനിതാ മതില്‍ 4.15 ന് അവസാനിച്ചു. വനിതാ മതിലിന് മുന്നോടിയായുള്ള റിഹേഴ്സല്‍ വൈകീട്ട് 3.45ന് തന്നെ ആരംഭിച്ചിരുന്നു. മതിലിന് അഭിമുഖമായി വനിതാ മതിലിന് ഐക്യദാര്‍ഢ്യവുമായി പുരുഷന്മാരും അണിനിരന്നിരുന്നു.

വലിയ തോതിലുള്ള ജനപങ്കാളിത്തമാണ് നവോത്ഥാനസംരക്ഷണ സമിതിയുടേയും സര്‍ക്കാരിന്റേയും നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട വനിതാ മതിലിന് ലഭിച്ചത്. കോടതി നിര്‍ദേശങ്ങള്‍ പോലും മറിടകടന്ന് പ്രായഭേദമന്യേ വനിതകള്‍ ഒഴുകിയെത്തി.

മതിലിന് പിന്തുണ നല്‍കി വെള്ളയമ്പലത്തെത്തിയ മുഖ്യമന്ത്രി അയ്യങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. തിരുവനന്തപുരത്ത് വിഎസ് അച്യുതാനന്ദന്‍, വൃന്ദാ കാരാട്ട്, ആനി രാജ തുടങ്ങിയ പ്രമുഖരും സാമൂഹ്യ, സാംസ്‌കാരിക, സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖരും പങ്കെടുത്തു. മന്ത്രി എ.കെ ശശീന്ദ്രന്‍, നടി റിമ കല്ലിങ്കല്‍, സാമൂഹ്യ പ്രവര്‍ത്തക അജിത തുടങ്ങിയവര്‍ കോഴിക്കോട് മതിലില്‍ പങ്കാളികളായി. മന്ത്രി മേഴ്സിക്കുട്ടിയമ്മ കൊല്ലത്ത് വനിത മതിലിന്റെ ഭാഗമായി.