LiveTV

Live

Kerala

വനിതാ മതിലില്‍ അണിചേര്‍ന്നത് സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍

റിമ കല്ലിങ്കല്‍, ദീദി ദാമോദര്‍, പി വത്സല, ബി.എം സുഹ്‌റ, സി.എസ് ചന്ദ്രിക, കെ അജിത, ഖദീജ മുംതാസ്, കെ.പി സുധീര, പി.കെ മേദിനി, വിധുവിന്‍സന്റ് കെ.പി.എ.സി ലളിത തുടങ്ങിയവരും മതിലിന് പിന്തുണയുമായി എത്തി...

വനിതാ മതിലില്‍ അണിചേര്‍ന്നത് സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍

സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വനിതാ മതിലില്‍ പങ്കാളികളായി. പ്രധാന കേന്ദ്രങ്ങളിലെല്ലാം വനിതാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ അണിചേര്‍ന്നു. അവകാശ സംരക്ഷണത്തിന്റെ കോട്ടയാണ് സൃഷ്ടിക്കപ്പെട്ടതെന്ന് പ്രമുഖര്‍ പ്രതികരിച്ചു.

നാനാതുറകളില്‍നിന്നുള്ള വനിതകളുടെ പങ്കാളിത്തമായിരുന്നു വനിതാ മതിലിനെ ശ്രദ്ധേയമാക്കിയത്. റിമ കല്ലിങ്കല്‍, ദീദി ദാമോദര്‍, പി വത്സല, ബി.എം സുഹ്‌റ, സി.എസ് ചന്ദ്രിക, കെ അജിത, ഖദീജ മുംതാസ്, കെ.പി സുധീര എന്നിവര്‍ കോഴിക്കോട് മതിലിന്റെ ഭാഗമായി. വിപ്ലവ ഗായിക പി.കെ മേദിനി വലിയ ആവേശത്തിലാണ് മതിലില്‍ പങ്കാളി ആയത്. ഇത് ഒരു തുടക്കമാണെന്നും ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്നും പ്രൊഫ. ശാരദകുട്ടി വ്യക്തമാക്കി.

വിധുവിന്‍സന്റ് കെ.പി.എ.സി ലളിത തുടങ്ങിയവരും മതിലിന് പിന്തുണയുമായി എത്തി. ശാരീരിക അവശത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മതിലില്‍ പങ്കെടുക്കാനായില്ലെങ്കിലും വീടിന് മുന്നിലെ വഴിയില്‍ കസേരയിട്ട് ഇരുന്ന് മതിലിന് അഭിവാദ്യം അര്‍പ്പിച്ചു കെ.ആര്‍ ഗൗരിയമ്മ.

വിഭജന മതിലെന്നും വര്‍ഗ്ഗീയ മതിലെന്നുമാണ് പ്രതിപക്ഷ കക്ഷികകള്‍ വനിതാ മതിലിനെ വിശേഷിപ്പിച്ചത്. എന്നാല്‍ കക്ഷിരാഷ്ട്രീയ പാര്‍ട്ടികള്‍ക്കപ്പുറം സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരെ ഉള്‍പ്പെടുത്തി വനിതാ മതില്‍ ജനകീയ മതിലാണെന്ന് തെളിയിച്ചു സര്‍ക്കാര്‍.