LiveTV

Live

Kerala

സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചത് ഫലം കണ്ടു, വനിതാ മതിലില്‍ വന്‍ ജനപങ്കാളിത്തം

വനിതാ ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ഇടത് അനുകൂല സര്‍വീസ് സംഘടനകള്‍ നടത്തിയ ശ്രമം ഫലംകണ്ടുവെന്ന് വ്യക്തമാക്കുന്നതാണ് വനിതാമതിലിലെ ഉദ്യോഗസ്ഥ പ്രാതിനിധ്യം

സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചത് ഫലം കണ്ടു, വനിതാ മതിലില്‍ വന്‍ ജനപങ്കാളിത്തം

സര്‍ക്കാര്‍ സംവിധാനം പൂര്‍ണ്ണമായും ഉപയോഗിച്ചതിന്റെ ഫലം കൂടിയായിരുന്നു വനിതാമതിലിലെ ഉയര്‍ന്ന ജനപങ്കാളിത്തം. മേലുദ്യോഗസ്ഥരുടെ സര്‍ക്കുലറിലെ നിര്‍ദേശം പാലിച്ച് ജീവനക്കാരും തൊഴിലുറപ്പ് പദ്ധതിയിലുള്ളവരും കുടുംബശ്രീ പ്രവര്‍ത്തകരും വ്യാപകമായി മതിലില്‍ അണി ചേര്‍ന്നു. വിദ്യാലയങ്ങള്‍ക്ക് പലയിടത്തും ഉച്ചക്ക് ശേഷം അവധി നല്‍കി.

വനിതാ ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ഇടത് അനുകൂല സര്‍വീസ് സംഘടനകള്‍ നടത്തിയ ശ്രമം ഫലംകണ്ടുവെന്ന് വ്യക്തമാക്കുന്നതാണ് വനിതാമതിലിലെ ഉദ്യോഗസ്ഥ പ്രാതിനിധ്യം. കൊല്ലത്ത് വിദ്യാര്‍ഥികളെയടക്കം മതിലില്‍ അണിചേര്‍ത്തു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ നഴ്‌സുമാരും ലാബ് ജീവനക്കാരും വനിതാ മതിലിനെത്തി.

Also read: വനിതാ മതിലില്‍ റിമാ കല്ലിങ്കലും

Also read: വയലിന് തീയിട്ട് വനിതാ മതില്‍ പൊളിക്കാന്‍ ബി.ജെ.പി ശ്രമം

തൃശൂരില്‍ ജില്ലാ കളക്ടര്‍ ടിവി അനുപമയും തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ വാസുകിയും കൊല്ലം അസിസ്റ്റന്റ് കലക്ടര്‍ ഇല്‍കിയയും മതിലില്‍ അണി ചേര്‍ന്നു. കൊല്ലം ജില്ലാ കളക്ടര്‍ എസ് കാര്‍ത്തികേയനും ഐക്യദാര്‍ഢ്യവുമായി എത്തി. കലക്ടര്‍മാരടമക്കമുള്ള ഉദ്യോഗസ്ഥര്‍ പരിപാടിക്ക് വനിതകളെ എത്തിക്കുന്നതിന് മേല്‍നോട്ടം വഹിക്കാനുണ്ടായിരുന്നു.

വനിതാമതിലില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പ് മേധാവികള്‍ സര്‍ക്കുലര്‍ അയച്ചിരുന്നു. കോഴിക്കോട് ജില്ലയില്‍ ഉച്ചക്ക് ശേഷം ഡി.ഡി.ഇ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും പ്രഖ്യാപിച്ചു. പല ജില്ലകളിലും ഉച്ചക്ക് ശേഷം പ്രധാനഅധ്യാപകര്‍ ഇന്ന് അവധി നല്‍കി. സ്വകാര്യ ബസുകള്‍ വനിതാമതിലില്‍ പങ്കെടുപ്പിക്കാനുള്ള ആളുകളെ കൊണ്ടുപോയതിനാല്‍ പലയിടത്തും സര്‍വീസ് തടസ്സപ്പെട്ടു.