LiveTV

Live

Kerala

അധികാരം കയ്യിലുണ്ടെന്ന് കരുതി വിശ്വാസം തകർക്കാമെന്ന് ഒരു മുഖ്യമന്ത്രിയും കരുതേണ്ട; സുകുമാരന്‍ നായര്‍ 

ആചാരം, അനാചാരം എന്നിവ അറിയാത്തവരാണ് നവോത്ഥാനം പഠിപ്പിക്കാൻ വരുന്നത്.സവർണ-അവർണ വേർതിരിവുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി. 

 അധികാരം കയ്യിലുണ്ടെന്ന് കരുതി വിശ്വാസം തകർക്കാമെന്ന് ഒരു മുഖ്യമന്ത്രിയും കരുതേണ്ട; സുകുമാരന്‍ നായര്‍ 

മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് എന്‍.എസ്.എസ്. അധികാരം കയ്യിലുണ്ടെന്ന് കരുതി വിശ്വാസം തകർക്കാമെന്ന് ഒരു മുഖ്യമന്ത്രിയും കരുതേണ്ടന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍.എസ്.എസാണ് ഏറ്റവും വലിയ വര്‍ഗീയ സംഘടനയെന്ന് എസ്. എന്‍.ഡി.പി ആരോപിച്ചു. എന്‍.എസ്.എസിനെ പിന്തുണക്കുന്ന പ്രതിപക്ഷത്തെ വിമര്‍ശിച്ച് കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി.

എന്‍.എസ്.എസ് ആസ്ഥാനത്ത് നടക്കുന്ന അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനത്തിലാണ് സുകുമാരന്‍ നായരുടെ വിമര്‍ശനം . എന്‍.എസ്.എസിന് രാഷ്ട്രീയമില്ല. എല്ലാ പാർട്ടികളോടും സമദൂര നിലപാടാണുള്ളത്. ഒരു പാർട്ടിയുടെയും ആഭ്യന്തര കാര്യങ്ങളിൽ എന്‍.എസ്.എസ് ഇടപെടാറില്ല. ആചാരവും അനാചാരവും അറിയാത്തവരാണ് നവോത്ഥാനം പഠിപ്പിക്കാൻ വരുന്നത്. സവർണ-അവർണ വേർതിരിവുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.

വനിതാ മതിലില്‍ നിന്ന് വിട്ടുനില്‍ക്കുന്ന എഎന്‍.എസ്.എസിനെതിരെ കടുത്ത ആരോപണങ്ങളാണ് എസ്.എന്‍.ഡി.പി ഡനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉന്നയിച്ചത്. ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് പറയുന്നത് സവര്‍ണ അജണ്ടയാണ്. എന്‍.എസ്.എസിന്റെ സമദൂരം തട്ടിപ്പാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. എന്‍.എസ്.എസിനെ പിന്തുണക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി.