LiveTV

Live

Kerala

തൃശൂരില്‍ വാഹനാപകടത്തില്‍ വിദ്യാർഥി മരിച്ചു

പുതുവത്സര ആഘോഷം കഴിഞ്ഞു മടങ്ങുകയായിരുന്ന വിദ്യാർഥി സംഘത്തിന്റെ നേരെ ജീപ്പ് ഇടിക്കുകയായിരുന്നു.

തൃശൂരില്‍ വാഹനാപകടത്തില്‍ വിദ്യാർഥി മരിച്ചു

തൃശൂർ വാളൂരിൽ വാഹനാപകടത്തില്‍ വിദ്യാർഥി മരിച്ചു. വാളൂർ പറമ്പൻ ജോസിന്റെ മകൻ ആൽവിൻ ആണ് മരിച്ചത്. പുതുവത്സര ആഘോഷം കഴിഞ്ഞു മടങ്ങുകയായിരുന്ന വിദ്യാർഥി സംഘത്തിന്റെ നേരെ ജീപ്പ് ഇടിക്കുകയായിരുന്നു. ആൽവിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഷിബിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീപ്പ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.