LiveTV

Live

Kerala

കാന്തപുരത്തെ വേദിയിലിരുത്തി വക്കം മൗലവിയെയും മക്തി തങ്ങളെയും പുകഴ്ത്തി മുഖ്യമന്ത്രി

സുന്നികള്‍ പുത്തന്‍വാദികളായി വിലയിരുത്തപ്പെടുന്ന മക്തി തങ്ങളുടേയും വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടേയും നവോത്ഥാന പ്രവര്‍ത്തനങ്ങളെ കുറിച്ചു വിശദമായി പ്രതിപാദിച്ചത്

കാന്തപുരത്തെ വേദിയിലിരുത്തി വക്കം മൗലവിയെയും മക്തി തങ്ങളെയും പുകഴ്ത്തി മുഖ്യമന്ത്രി

കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരെ വേദിയില്‍ വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടേയും മക്തി തങ്ങളുടേയും ചരിത്രം പറഞ്ഞും അവരെ പുകഴ്ത്തിയുടെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ സമാപിച്ച മലപ്പുറം മഅ്ദിന്റെ സമ്മേളനമായ വൈസനിയത്തിന്റെ സമാപന സമ്മേളനത്തിലാണ് മുഖ്യമന്ത്രി കാന്തപുരം സുന്നികള്‍ പുത്തന്‍വാദികളായി വിലയിരുത്തപ്പെടുന്ന മക്തി തങ്ങളുടേയും വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടേയും നവോത്ഥാന പ്രവര്‍ത്തനങ്ങളെ കുറിച്ചു വിശദമായി പ്രതിപാദിച്ചത്.

മഅ്ദിൻ വൈസനിയം ​ഗ്രാന്റ് കോൺഫറൻസ്. മഅ്ദിൻ അക്കാദമി, സ്വലാത്ത് ന​ഗർ, മലപ്പുറം

Posted by Ma'din Academy on Sunday, December 30, 2018

പ്രസംഗത്തില്‍ കാര്യമായി പരാമര്‍ശിച്ചത് വക്കം മൗലവിയെ കുറിച്ചും സനാഉല്ല മക്തി തങ്ങളെ കുറിച്ചുമാണ്. വക്കം മൗലവി കേരളത്തിലെ മുസ്‌ലിംകളുടെ നവോത്ഥാന നായകനാണെന്നും സയ്യിദ് സനാഉല്ല മക്തി തങ്ങളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സമുദായത്തെ തട്ടിയുണര്‍ത്തിയെന്നും മുഖ്യമന്ത്രി പ്രസംഗിച്ചപ്പോള്‍ കാന്തപുരം ഉള്‍പടെയുള്ള സംഘടനയിലെ പ്രമുഖരെല്ലാം വേദിയിലുണ്ടായിരുന്നു. എം. ഹലീമ ബീവിയുടെ പത്രപ്രവര്‍ത്തനം, അവര്‍ തിരുവല്ലയില്‍ നടത്തിയ സ്ത്രീ സമ്മേളനം, അവരുടെ പ്രസംഗം, ബി.എസ് സെയ്ദയുടെ പ്രസംഗങ്ങളും പി.കെ സുബൈദ, അന്‍സാര്‍ ബീഗം, തങ്കമ്മ മാലിക് തുടങ്ങിയ സ്ത്രീകളെയും എടുത്തുപറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം തുടര്‍ന്നത്. വിദ്യാഭ്യാസത്തില്‍ ഏറെ പിന്നോട്ടുപോയ സമുദായത്തെ മുന്നോട്ടുനയിച്ചതില്‍ ഇവര്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവരുള്‍പ്പെട്ട സംഘടനകള്‍ക്കും വിദ്യാഭ്യാസ നവോത്ഥാനത്തില്‍ പങ്കുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.