LiveTV

Live

Kerala

പുതുപ്രതീക്ഷകളും സ്വപ്നങ്ങളുമായി പുതുവര്‍ഷത്തെ വരവേറ്റ് കേരളം

പ്രളയ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മത്സ്യതൊഴിലാളികൾക്ക് ആദരം അർപ്പിച്ചു കൊണ്ടാണ് കൊച്ചിയിലെ ആലോഷങ്ങൾക്ക് തുടക്കമായത്. 

പുതുപ്രതീക്ഷകളും സ്വപ്നങ്ങളുമായി പുതുവര്‍ഷത്തെ വരവേറ്റ് കേരളം

പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമായി ആഘോഷ ലഹരിയില്‍ കേരളം പുതുവര്‍ഷത്തെ വരവേറ്റു. പ്രളയ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മത്സ്യതൊഴിലാളികൾക്ക് ആദരം അർപ്പിച്ചു കൊണ്ടാണ് കൊച്ചിയിലെ ആലോഷങ്ങൾക്ക് തുടക്കമായത്. തിരുവനന്തപുരത്ത് കോവളം, ശംഖുമുഖം കേന്ദ്രീകരിച്ചായിരുന്നു ആഘോഷം. കോഴിക്കോട് സ്ത്രീകൾക്കായി കുടുംബശ്രീ മഹിളാമാളില്‍ പ്രത്യേക പരിപാടി ഒരുക്കിയിരുന്നു.

സ്വദേശികളും വിദേശികളുമാക്കം ആയിരക്കക്കിനാളുകളആണ് കൊച്ചി കാർണിവലിൽ പങ്കെടുത്തത്. ഉച്ച മുതൽ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേർ ഫോർട്ട് കൊച്ചിയിലെ പരേഡ് ഗ്രൗണ്ടിൽ എത്തിയിരുന്നു. കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ചായിരുന്നു പ്രധാന ആഘോഷം. സ്ത്രീകൾക്കായി കുടുംബശ്രീ മഹിളാമാളില്‍ പ്രത്യേക പരിപാടികളും നടന്നു. തലസ്ഥാനത്ത് കോവളം ശംഖുമുഖം കേന്ദ്രീകരിച്ചായിരുന്നു ആഘോഷം. ഡി.ജെ പാർട്ടികളും കരിമരുന്ന് പ്രയോഗവും ആഘോഷങ്ങൾക്ക് മിഴിവേകി. സുരക്ഷയുടെ ഭാഗമായി 1500 പൊലീസുകാരെയാണ് നിയോഗിച്ചത്.