LiveTV

Live

Kerala

വനിതാ മതില്‍ ദിവസം സ്കൂളുകള്‍ക്ക് അവധി; കോഴിക്കോട് ഡി.ഡി.ഇക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം

ഡി.ഡി.ഇ ഓഫീസ് വളപ്പിലും പുറത്തും പ്രവര്‍ത്തകര്‍ ഉപരോധം തീര്‍ത്തു. 

വനിതാ മതില്‍ ദിവസം സ്കൂളുകള്‍ക്ക് അവധി; കോഴിക്കോട് ഡി.ഡി.ഇക്കെതിരെ  കോണ്‍ഗ്രസ് പ്രതിഷേധം

വനിതാ മതില്‍ ദിവസം സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച കോഴിക്കോട് ഡി.ഡി.ഇക്ക് എതിരെ കോണ്‍ഗ്രസ് പ്രതിഷേധം. ഡി.ഡി.ഇ ഓഫീസ് വളപ്പിലും പുറത്തും പ്രവര്‍ത്തകര്‍ ഉപരോധം തീര്‍ത്തു. ഡി.ഡി.ഇ സ്ഥലത്തില്ലാത്തതിനാല്‍ പ്രവര്‍ത്തര്‍ ചെരുപ്പുമാല ബോര്‍ഡില്‍ തൂക്കി. ഡി.ഡി.ഇ ഓഫീസ് വളപ്പിലേക്ക് പ്രതിഷേധവുമായി എത്തിയ എം.എസ് പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.

ആദ്യം ദിവസം മുഴുവനും വിവാദമായപ്പോള്‍ ഉച്ചയ്ക്ക് ശേഷവും വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച വിദ്യാഭ്യാസ ഉപ‍ഡയറക്ടര്‍ക്ക് എതിരെയായിരുന്നു പ്രതിഷേധം. പൊലീസിനെ മറികടന്ന് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം പ്രവര്‍ത്തകര്‍ ഓഫീസ് വളപ്പിനുള്ളില്‍ കയറി . ഡി.ഡി.ഇ സ്ഥലത്ത് ഇല്ലാത്തതിനാല്‍ പ്രവര്‍ത്തകര്‍ ഓഫീസ് ഉപരോധിച്ചു. ഇതിനിടയില്‍ പൊലീസുമായും തര്‍ക്കവും ഉണ്ടായി.

അകത്ത് സമരം തുടങ്ങിയതിന് പിന്നാലെ പുറത്ത് ഗെയിറ്റിന് മുന്നിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധം തുടങ്ങി. ഡി.ഡി.ഇ അടക്കം ഉന്നത ഉദ്യോഗസ്ഥരാരും എത്താതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് ബോര്‍ഡില്‍ ചെരുപ്പുമാല തൂക്കി. ഡി.ഡി.ഇക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് സമരത്തിന് പിന്നാലെ എം.എസ്.എഫ് പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തി.