LiveTV

Live

Kerala

സഭാ തര്‍ക്കം പരിഹരിക്കാന്‍ മന്ത്രിസഭാ ഉപസമിതി

ഇ.പി ജയരാജന്‍ കണ്‍വീനറായ സമിതിയില്‍ ഇ.ചന്ദ്രശേഖരന്‍, കെ.കൃഷ്ണന്‍കുട്ടി, എ.കെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളാണ്

 സഭാ തര്‍ക്കം പരിഹരിക്കാന്‍ മന്ത്രിസഭാ ഉപസമിതി

യാക്കോബായ-ഓർത്തഡോക്സ് സഭാതർക്കം പരിഹരിക്കാൻ മന്ത്രിസഭ ഉപസമിതി രൂപീകരിച്ചു. ഇ.പി ജയരാജന്റെ നേതൃത്വത്തിലാണ് ഉപസമിതി.അനുരഞ്ജനത്തിനായി ഇരുകൂട്ടരുടേയും യോഗം സർക്കാർ അടിയന്തരമായി വിളിച്ചു ചേർക്കും.

പളളിത്തർക്കവുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധി നടപ്പിലാക്കാനുളള നടപടികൾ യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുളള ഏറ്റുമുട്ടലിലേക്ക് നീങ്ങിയ പശ്ചാത്തലത്തിലാണ് അടിയന്തര ഇടപെടലുമായി സർക്കാർ രംഗത്ത് വന്നത്. കൂടിയാലോചനകളിലൂടെ പ്രശ്നം പരിഹിരിക്കനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇരു വിഭാഗവുമായി ചർച്ച നടത്താൻ മന്ത്രിസഭ ഉപസമിതിക്ക് സർക്കാർ രൂപം നൽകി. ഇ.പി ജയരാജൻ കൺവീനറായ ഉപസമിതിയിൽ ഇ.ചന്ദശേഖരൻ,കെ.കൃഷ്ണൻകുട്ടി,എകെ ശശീന്ദ്രൻ,രാമചന്ദ്രൻ കടന്നപ്പളളി എന്നിവരും അംഗങ്ങളാണ്. ഇരു വിഭാഗത്തിന്റെയും യോഗം വിളിക്കാൻ സർക്കാർ തീരുമാനിച്ചതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ആദ്യം യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങളെ ഉപസമിതി പ്രത്യേകം പ്രത്യേകം ചർച്ചക്ക് ക്ഷണിക്കുമെന്നാണ് സൂചന. ഇതിനു ശേഷം ഇരുവിഭാഗങ്ങളുടേയും സംയുക്ത യോഗം വിളിച്ചു ചേർക്കും. ചർച്ചകൾക്കുളള സർക്കാർ തീരുമാനത്തിന് യാക്കോബായ സഭ പിന്തുണ അറിയിച്ചിട്ടുണ്ട്. പിറവം പളളിക്കേസിൽ ഓർത്തഡോക്സ് സഭക്ക് അനുകൂലമായ സുപ്രിം കോടതി വിധിയാണ് ഒരു ഇടവേളക്ക് ശേഷം സഭതർക്കം രൂക്ഷമാക്കിയത്.സഭ തർക്കം പരിഹരിക്കുന്നതിനായി സുപ്രിം കോടതി മുൻ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം മധ്യസ്ഥ ചർച്ച നടന്നിരുന്നു.