LiveTV

Live

Kerala

കേരളത്തിന്റെ നവോത്ഥാനത്തെ‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ചുരുക്കി കെട്ടരുതെന്ന് ജമാഅത്തെ ഇസ്ലാമി

ചരിത്രത്തെ സത്യസന്ധമായി കാണണമെന്നും അദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി കോഴിക്കോട് നടത്തിയ ചര്‍ച്ചാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം

 കേരളത്തിന്റെ നവോത്ഥാനത്തെ‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ചുരുക്കി കെട്ടരുതെന്ന് ജമാഅത്തെ ഇസ്ലാമി

കേരളത്തിന്റെ നവോത്ഥാനത്തെ‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ചുരുക്കി കെട്ടരുതെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു. ചരിത്രത്തെ സത്യസന്ധമായി കാണണമെന്നും അദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി കോഴിക്കോട് നടത്തിയ ചര്‍ച്ചാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

ഫാസിസ്റ്റുകള്‍ ചരിത്രത്തെ വളച്ചൊടിക്കുന്ന കാലത്ത് കേരളത്തിന്റെ നവോഥാന ചരിത്രത്തെ സത്യസന്ധമായി കാണണം. മുസ്ലിംകള്‍ അടക്കമുള്ള വിഭാഗങ്ങള്‍ നടത്തിയ നവോത്ഥാന ഇടപെടലുകള്‍ വിസ്മരിക്കരുതെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു. കേരളം -നവോത്ഥാനം- ഇസ്ലാം എന്ന ചര്‍ച്ച സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വനിതാ മതിലിനെ പൊളിക്കാനുള്ളതല്ല ചര്‍ച്ച സംഗമമെന്ന് ജമാഅത്തെ ഇസ്ലാമി അസി.അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു. കമല്‍സി നജ്മല്‍, പി.ജെ വിന്‍സന്റ് , പ്രൊഫ. എ.പി അബ്ദുല്‍ വഹാബ് തുടങ്ങിയവര്‍ ചര്‍ച്ച സംഗമത്തില്‍ പങ്കെടുത്തു.